Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറാം പേജ്​ ആഡ്​

ആറാം പേജ്​ ആഡ്​

text_fields
bookmark_border
സർക്കാർ പ്രഖ്യാപനങ്ങൾക്ക് പഞ്ഞമില്ല. പക്ഷേ, പ്രവൃത്തിപഥത്തിൽ ശൂന്യത മാത്രം. വിളസംഭരണത്തിൽ റെക്കോഡ് സ്ഥാപിച്ചതായി പോയവർഷം അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇവ യഥാസമയം വിറ്റഴിക്കാനോ പൊതുവിതരണത്തിന് നൽകാനോ നടപടികളുണ്ടായില്ല. താങ്ങുവില പ്രഖ്യാപനത്തിൽ ഒതുങ്ങുകയും കർഷകരുടെ കൈകളിൽ ചില്ലിക്കാശും എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന ൈവരുധ്യം തുടരുേമ്പാൾ പുതിയ പ്രഖ്യാപനത്തെ പാഴ്വാക്കായി കാണുകയാണ് കൃഷിക്കാരും സന്നദ്ധ സംഘടനകളും. വിളകൾക്ക് വിലയിടുന്ന ഘട്ടങ്ങളിൽ കർഷകരെ വരുമാനത്തകർച്ചയിൽനിന്ന് സംരക്ഷിക്കുക എന്നതാണ് 'താങ്ങുവില'ക്കു പിന്നിലെ പ്രാഥമിക തത്ത്വം. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ ഇടപെടുമെന്ന് സദാ കർഷകർ പ്രതീക്ഷ പുലർത്തിവരാറുണ്ട്. എന്നാൽ, സമീപ വർഷങ്ങളിൽ കാർഷിക വിപണിയിലെ ഇടപെടലുകളിൽനിന്ന് ഭരണകൂടങ്ങൾ പിന്മാറുകയും അതുമൂലം അടിത്തട്ടിലെ കൃഷീവലന്മാർ ഉൽപന്ന വിലയിടിവുമൂലം വലയുകയും ചെയ്യുന്ന ദുരവസ്ഥ ഇന്ത്യയിലുടനീളം വ്യാപകമായിരിക്കുന്നു. കർഷകർ കടന്നുപോകുന്ന ഇരുണ്ട യാഥാർഥ്യങ്ങളെ തിരുത്താൻ പ്രസംഗപീഠങ്ങളിലെ വായ്ത്താരികൾ അപര്യാപ്തമാണെന്ന് മഹാരാഷ്ട്രയിലെ കർഷകമുന്നേറ്റം വീണ്ടും തെളിയിച്ചിരിക്കുന്നു. നമ്മെ അന്നം നൽകി ഉൗട്ടുന്നവരാകുന്നു കർഷകർ. എന്നാൽ, അവരോടുള്ള നമ്മുടെ പെരുമാറ്റം എത്ര ഹീനമാണെന്ന് ആലോചിച്ചുനോക്കുക. അവരെ നാം നരകതുല്യമായ ദുരവസ്ഥയിലേക്ക് തള്ളിവീഴ്ത്തിയിരിക്കുന്നു. ഒടുവിൽ കർഷകൻ ആത്മഹത്യചെയ്യാൻവരെ നമ്മുടെ അനാസ്ഥ കാരണമായിത്തീരുന്നു. തുച്ഛവരുമാനംകൊണ്ട് ജീവിക്കേണ്ട നിത്യനിർധനരാകാൻ നാം നമ്മുടെ ആഹാരദായകരെ നിർബന്ധിക്കുന്നു. സർക്കാറി​െൻറ വ്യാജ വാഗ്ദാനങ്ങളെന്ന ചതിക്കുഴിയിൽ വീണ കർഷകരുടെ കഥകൾ നിത്യേന വായിക്കേണ്ട ദുരവസ്ഥ. ഇൗ ദാരുണ യാഥാർഥ്യങ്ങൾക്കിടയിൽ അശനിപാതംപോലെ നോട്ടുനിരോധനവും സംഭവിച്ചു. കഠിനാധ്വാനംവഴി ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾ വിറ്റഴിക്കാനാകാതെ കർഷക​െൻറ നടുവൊടിഞ്ഞു. വിളകൾ കെട്ടിക്കിടന്നു. കർഷകകുടുംബത്തിൽ പിറന്നതിനാൽ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം അനായാസം ഗ്രഹിക്കാൻ എനിക്ക് സാധിക്കും. അരക്ഷിതാവസ്ഥ മൂലം വിളകൾ സൂക്ഷിച്ചുവെക്കാൻ ഇപ്പോൾ കർഷകർ ഭയപ്പെടുന്നു. വിലത്തകർച്ച ഏതു നേരവും സംഭവിച്ചേക്കാമെന്ന ആശങ്ക നിമിത്തം ലഭ്യമായ വിലക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള തിടുക്കം ഇന്ത്യയിൽ സർവത്ര പ്രകടമായിരിക്കുന്നു. അവരെ ഇപ്പോൾ തെരുവുകളിലേക്കും പ്രക്ഷോഭപാതകളിലേക്കും ആനയിക്കുന്നത് ഇത്തരം ആശങ്കകളാണ്. കർഷകസമൂഹമേ, നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ എന്തു സേവനം ചെയ്യണം എന്ന് ഒാരോ പൗരനും കർഷകരോട് ചോദിക്കേണ്ട സന്ദർഭമാണിത്. ഭക്ഷണത്തളികയുടെ മുന്നിൽ ഇരിക്കുന്ന നേരങ്ങളിൽ നമുക്ക് ഒരു കാര്യംകൂടി ചെയ്യാം; നമ്മുടെ ആഹാരത്തിനുള്ള വക പാടങ്ങളിൽ വിളയിക്കുന്ന കൃഷീവലന്മാരുടെ ദുരിതനിവാരണത്തിന് നമുക്ക് എന്തുചെയ്യാനാകും എന്ന ആലോചനയാണ് ഇത്.
Show Full Article
TAGS:LOCAL NEWS 
Next Story