Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യം കലർന്നതെന്ന്​...

മാലിന്യം കലർന്നതെന്ന്​ സംശയം: വൈത്തിരി പുഴയിലെ വെള്ളത്തിന് കറുപ്പ് നിറം

text_fields
bookmark_border
വൈത്തിരി: വൈത്തിരി പുഴയിലെ വെള്ളത്തിന് കറുപ്പുനിറം. മാലിന്യം കലർന്നതാണ് പുഴയുടെ കറുപ്പു നിറത്തിന് കാരണമെന്നാണ് കരുതുന്നത്. ബുധനാഴ്ച ഉച്ച മുതൽ വൈത്തിരി, ലക്കിടി പ്രദേശങ്ങളിൽ കനത്ത മഴയായിരുന്നു. എന്നാൽ, എത്ര കനത്ത മഴ ഉണ്ടായാലും വെള്ളം കലങ്ങുകയല്ലാതെ ഇതുവരെ കറുത്ത നിറം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റിസോർട്ടുകളിൽനിന്നും ഹോംസ്റ്റേകളിൽനിന്നും മലിനജലം പുഴയിലേക്ക് ഒഴുക്കുന്നത് അടുത്തിടെ വർധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മലിന ജലം പുഴവെള്ളത്തിൽ കലർന്നതാകാം വെള്ളത്തി​െൻറ നിറവ്യത്യാസത്തിന് കാരണമെന്നു കരുതപ്പെടുന്നു. കബനി നദിയുടെ തുടക്കമായി മണ്ടമലയിൽനിന്ന് ഉദ്ഭവിച്ച് പലയിടത്തുനിന്നും കൈപ്പുഴകൾ ചേർന്നാണ് പുഴ വൈത്തിരിയിലൂടെ ഒഴുകുന്നത്. ലക്കിടിയിലും തളിപ്പുഴയിലും വെള്ളത്തിന് പേക്ഷ, കലങ്ങിയ നിറമാണുള്ളത്. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടതനുസരിച്ച് ജല മലിനീകരണ ബോർഡ് ഉദ്യോഗസ്ഥർ വന്നു പുഴയിലെ സാമ്പിൾ ജലം ശേഖരിച്ച് പരിശോധനക്ക് കൊണ്ടു പോയിട്ടുണ്ട്. വെള്ളത്തിനു മണമോ രുചി വ്യത്യാസമോ ഇല്ല. FRIWDL12 കറുത്ത നിറത്തിലായ വൈത്തിരി പുഴ പൊലീസിനെതിരെ പരാതിയുമായി ആദിവാസി യുവതി *തന്നെ സഹായിച്ച എസ്.ഐയെ അകാരണമായി സസ്പെൻഡ് ചെയ്തെന്നും ആരോപണം കൽപറ്റ: കേസുമായി ബന്ധപ്പെട്ട് ഒരു എസ്.ഐയുടെ സഹായം സ്വീകരിച്ചതിന് പൊലീസ് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നതായി അരിവാൾ രോഗിയും പീഡനക്കേസിലെ ഇരയുമായ ആദിവാസി യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2007ൽ കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് യുവതി. കേസിലെ പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒരു സഹോദരി മാത്രമാണ് തനിക്കുള്ളത്. പ്രതികളിൽനിന്ന് ജീവന് ഭീഷണിയുള്ളതിനാൽ മറ്റൊരു പേരിൽ പല സ്ഥലങ്ങളിലും വീട്ടുവേല ചെയ്ത് ജീവിക്കുകയാണ്. പീഡന സംഭവത്തിനുശേഷം വീട്ടുകാരിൽനിന്നോ നാട്ടുകാരിൽനിന്നോ ഒരുവിധ സഹായവും ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഒരു എസ്.ഐയെ കണ്ടിരുന്നു. സഹോദര തുല്യനായ അദ്ദേഹം തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുതന്നിട്ടുണ്ട്. മാത്രമല്ല, അദ്ദേഹത്തി​െൻറ വീട്ടുകാരുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. എന്നാൽ, ഈ ഓഫിസറുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തെ വയനാട് പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു. സർവിസിൽനിന്ന് പിരിയാൻ ഒരു മാസം ബാക്കിയുള്ളപ്പോഴാണ് സ്വഭാവദൂഷ്യം ആരോപിച്ച് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് അവർ പറഞ്ഞു. സമൂഹമധ്യത്തിൽ ആരോ തങ്ങളെ കരുതിക്കൂട്ടി താറടിച്ചു കാണിക്കുകയാണ്. മലപ്പുറത്ത് ജില്ലയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥ​െൻറ വീട്ടിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അവിടെനിന്ന് ലഭിക്കാനുള്ള വേതനത്തിനുവേണ്ടി താൻ പൊലീസിൽ പരാതി നൽകി. എസ്.പി ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ ഒരുദിവസം തന്നെ മൊബൈലിൽ വിളിച്ച് ത‍​െൻറ മോശം ഫോട്ടോ മൊബൈലിലുണ്ടെന്നും അത് വാട്സ്ആപ്പിലിടുമെന്നും ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് താൻ കൊടുത്ത പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. മലപ്പുറത്തെ ഈ ഉദ്യോഗസ്ഥ​െൻറ സ്വാധീനംമൂലമാണ് തന്നെ സഹായിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തത്. തന്നെ മോശം സ്ത്രീയായി ചിത്രീകരിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങൾ കാണിച്ച് യുവതി നോർത്ത് സോൺ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. രാത്രിയാത്ര നിരോധനം: ആരോപണം വസ്തുതവിരുദ്ധം -എം.എൽ.എ കൽപറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച് സംസ്ഥാന താൽപര്യം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ആരോപണം വസ്തുതവിരുദ്ധമാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തി​െൻറ നിർദേശം പൂർണമായും അവഗണിച്ച് കർണാടകയുടെ ആവശ്യം മാത്രം പരിഗണിച്ചാണ് ഉന്നതാധികാര സമിതി യോഗത്തി​െൻറ മിനുട്സ് തയാറാക്കിയത്. ഇത് തിരുത്തണമെന്നാവശ്യപ്പെട്ട് വിദഗ്ധ സമിതി അംഗവും സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറിയുമായ കെ.ആർ. ജ്യോതിലാൽ സമിതി ചെയർമാന് കത്തയച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാറി​െൻറ കടുംപിടിത്തം കാരണമാണ് യാത്രനിരോധനം നീക്കാത്തത്. കള്ള പ്രചാരണം നടത്തി സംഭവം രാഷ്ട്രീയവത്കരിക്കാൻ നടത്തുന്ന നീക്കം ശരിയല്ല. രാക്കുരുക്ക് നീക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടലുകളാണ് നടത്തിവരുന്നത്. ഈ ഇടപെടലി​െൻറ ഭാഗമായാണ് ഉന്നതാധികാരസമിതിയെ നിയോഗിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്. സംസ്ഥന സർക്കാർ പ്രത്യേക താൽപര്യമെടുത്താണ് ജില്ല കലക്ടർ എസ്. സുഹാസിനെ സമിതിയിൽ ഉൾപ്പെടുത്തിയത്. കർണാടക തെരഞ്ഞെടുപ്പ് കഴിയും മുമ്പ് സമിതി റിപ്പോർട്ട് സമർപ്പിക്കരുതെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുെണ്ടന്നും എം.എൽ.എ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും കൽപറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയ‍​െൻറ നേതൃത്വത്തിൽ (ഐ.എൻ.ടി.യു.സി) ജില്ലയിൽ മൂന്നു ദിവസത്തോളം നടത്തി വന്ന വാഹന പ്രചാരണ ജാഥക്ക് സമാപനം കുറിച്ച് തോട്ടം തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. തോട്ടം തൊഴിലാളികളുടെ ദിവസവേതനം 600 രൂപയാക്കുക, തൊഴിലാളികൾക്കുള്ള സമ്പൂർണ ഭവന നിർമാണപദ്ധതി നടപ്പാക്കുക, ചികിത്സ സൗകര്യം മെച്ചപ്പെടുത്തുക, തോട്ടങ്ങളിലെ ഒഴിവുകൾ നികത്തുക, മാനേജ്മ​െൻറി​െൻറ തൊഴിലാളി േദ്രാഹനടപടികൾ അവസാനിപ്പിക്കുക, ശുദ്ധമായ കുടിവെള്ളം നൽകുക തുടങ്ങിയ 11ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രചാരണ ജാഥ. ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ഒ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ഭാരവാഹികളായ ആർ. ശ്രീനിവാസൻ, ടി.എ. റെജി, നജീബ് പിണങ്ങോട്, എൻ.കെ. സുകുമാരൻ, ഗിരീഷ് കൽപറ്റ, മോഹൻദാസ് റാട്ടക്കൊല്ലി, മണ്ഡലം പ്രസിഡൻറുമാരായ കെ. ബാലൻ, കെ.പി. യൂനസ്, എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.എം. മൺസൂർ, സതീഷ്, കെ.കെ. രാജേന്ദ്രൻ, ശശി അച്ചൂർ, അബൂബക്കർ പൊഴുതന, ജോസ് പൊഴുതന എന്നിവർ നേതൃത്വം നൽകി. FRIWDL13 തോട്ടം തൊഴിലാളികൾ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story