Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkashmeer second

kashmeer second

text_fields
bookmark_border
പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉൾപ്പെടെയുള്ള സാർക് രാഷ്ട്രത്തലവന്മാരെ നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തതോടെയാണ് മുഫ്തി പുതിയ പ്രധാനമന്ത്രിയിൽ ആകൃഷ്ടനായത്. മോദിയുടെ ഇത്തരം കൗശലങ്ങൾ മുഫ്തിയിൽ ആദരവ് സൃഷ്ടിച്ചതാകണം പി.ഡി.പി-ബി.ജെ.പി സഖ്യരൂപവത്കരണത്തിനു പിന്നിലെ മറ്റൊരു പ്രേരണ. എന്നാൽ, പിന്നീട് മുഫ്തിയെ നിന്ദിക്കുന്ന പ്രസ്താവനകളാണ് മോദിയിൽനിന്നുണ്ടായത്. കശ്മീർ വിഷയത്തിൽ നയരൂപവത്കരണത്തിന് തനിക്കൊരാളുടെയും ഉപദേശം ആവശ്യമില്ലെന്ന മോദിയുടെ പ്രസ്താവന ഉദാഹരണം. മുഫ്തിയുടെ ഭരണകാലയളവിൽ പ്രകടമാകാൻ തുടങ്ങിയ മുന്നണിയിലെ സ്വരച്ചേർച്ചയില്ലായ്മ പിതാവി​െൻറ വിയോഗശേഷം അധികാരമേറ്റ മഹ്ബൂബ മുഫ്തിയുടെ വാഴ്ചയിൽ കൂടുതൽ രൂക്ഷമാകുന്നതിനാണ് സംസ്ഥാനം ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്. ഇൗയിടെ ഷോപിയാനിൽ രണ്ടിടങ്ങളിലായി ഒമ്പത് സിവിലിയന്മാരെ സൈന്യം വധിച്ചത് മഹ്ബൂബക്കും ഇതര ഭരണ നേതൃത്വത്തിനും പകർന്ന അസ്വാസ്ഥ്യം നിസ്സാരമായിരുന്നില്ല. 90കളിൽ നൂറുകണക്കിന് സിവിലിയന്മാരെ വധിച്ച സൈനിക മുഷ്ക്കിനെ ഷോപിയാൻ സംഭവം ഒാർമിപ്പിച്ചു. അമിതാധികാരവും വിചാരണക്കെതിരായ നിയമ പരിരക്ഷയുമുള്ള സൈന്യത്തി​െൻറ സിവിലിയൻവേട്ട മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയെ പൂർണമായി നിരായുധയാക്കിയിരിക്കുന്നു. മാർച്ച് നാലിന് ഇരുൾമൂടിയ നിശാരംഭത്തിലായിരുന്നു നാലു സിവിലിയന്മാരെ സൈന്യം വകവരുത്തിയത്. ഇവരിൽ ഒരാളുടെ മൃതദേഹം 'ഏറ്റുമുട്ടൽ' നടന്ന സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. സംഭവത്തി​െൻറ പൊരുൾ സൈന്യത്തിനു മാത്രം അറിയുന്ന രഹസ്യം. ഗാനാപുരയിലെ സിവിലിയൻ ഹത്യ സംബന്ധിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുകയുണ്ടായി. സൈനിക ഒാഫിസറായ മേജർ ദീപകിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, ദീപകി​െൻറ പിതാവ് ലഫ്. കേണൽ സുപ്രീംകോടതിയെ സമീപിച്ച് ദീപകിനെ കേസിൽനിന്നൊഴിവാക്കുകയുണ്ടായി. അതേസമയം, ഇത്തരം സിവിലിയൻ കൊലകളെപ്പോലും ന്യായീകരിക്കുന്ന തിരക്കിലാണ് ബി.ജെ.പി നേതാക്കൾ. ഷോപിയാനിൽ ജനങ്ങൾ സൈന്യം വധിച്ച സിവിലിയന്മാർക്കുവേണ്ടി ദുഃഖാചരണം നടത്തുന്ന അതേ സന്ദർഭത്തിലായിരുന്നു സൈന്യത്തി​െൻറ നിയമപരിരക്ഷ ശക്തിപ്പെടുത്തുന്ന വിധിയുമായി സുപ്രീംകോടതി രംഗപ്രവേശം ചെയ്തത്. തീവ്രവാദികൾക്കും സൈനികർക്കുമിടയിൽ കുടുങ്ങിയ സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്ന് ധീരതയോടെ പ്രഖ്യാപിക്കാൻ മഹ്ബൂബ തയാറായെങ്കിലും പിന്നീട് അവർ നിശ്ശബ്ദയായി. ഉന്നതാധികാര യോഗത്തിൽ സൈന്യം കൂടുതൽ സൂക്ഷ്മതയോടെയാകണം പ്രശ്നം കൈയാളേണ്ടത് എന്ന് അവർക്ക് പറയാൻ സാധിച്ചിരിക്കാം. എങ്ങനെയും അധികാരക്കസേരയിൽ കടിച്ചുതൂങ്ങണം എന്നു മോഹിക്കുന്ന പി.ഡി.പി നേതൃത്വത്തി​െൻറ നിസ്സഹായത ഇപ്പോൾ കൂടുതൽ സ്പഷ്ടമാണ്. ഏതെങ്കിലും അത്ഭുതകരമായ വഴികളിലൂടെ ശാന്തി കളിയാടുന്ന ദിനങ്ങൾ കശ്മീരിൽ സമാഗതമാകുമെന്ന വ്യാമോഹമാണ് അവർ പങ്കുവെക്കുന്നത്. അപ്പോൾ വികസന അജണ്ടകൾ നടപ്പാക്കാൻ അവസരം ലഭ്യമാകുമെന്നും അവർ പ്രത്യാശിക്കുന്നു. എന്നാൽ, ചുളുവിൽ അത്തരം നേട്ടങ്ങൾ കൊയ്യാൻ അനുവദിക്കില്ല എന്നാണ് ഘടകകക്ഷിയായ ബി.ജെ.പി നേതാക്കൾ നൽകുന്ന സൂചന. പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്ന നിർണായക ചുവടുവെപ്പുകൾ നടത്താൻ പി.ഡി.പിക്ക് പ്രാപ്തിയില്ലെന്നാണ് ഒാരോ സംഭവവികാസവും നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം. പി.ഡി.പി തങ്ങളുടെ വരുതിയിൽ നിൽക്കേണ്ട പ്രാദേശിക പാർട്ടി മാത്രമാണെന്ന അധീശചിന്ത ബി.ജെ.പി തുടരുേമ്പാൾ ഇൗ നിസ്സഹായത കൂടുതൽ നിരാശജനകമായിത്തീരും.
Show Full Article
TAGS:LOCAL NEWS 
Next Story