വടക്കനാടിനെ വിറപ്പിച്ച കാട്ടുകൊമ്പനെ മയക്കുവെടി​െവച്ച്​ പിടികൂടി

05:45 AM
14/03/2018
*റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടു *മയക്കുവെടിെവച്ചത് രണ്ടുതവണ *രണ്ടുദിവസത്തിലധികം നീണ്ട പരിശ്രമത്തിലൂടെയാണ് കൊമ്പനെ തളക്കാനായത് *റേഡിയോ കോളർ പിടിപ്പിച്ചത് കുങ്കിയാനകളുടെ സഹായത്തോടെ സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയിൽ കാലങ്ങളേറെയായി ജനങ്ങളുടെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മയക്കുവെടിെവച്ച് പിടികൂടി. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കൊമ്പനെ പിന്നീട് കാട്ടിൽ വിട്ടു. വ്യാപകമായി കൃഷിനാശം വരുത്തുന്നതിനൊപ്പം ജനങ്ങളുടെ ജീവനും കടുത്ത ഭീഷണിയായി മാറിയ കൊമ്പനെ പിടികൂടാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിരുന്നു. റേഡിയോ കോളറോടുകൂടി ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒറ്റയാന്‍ കാടുകയറിയത്. കാടിറങ്ങി തുടര്‍ച്ചയായി ആക്രമണം നടത്താന്‍ തുടങ്ങിയതോടെയാണ് നിരീക്ഷിച്ചതിനു ശേഷം ആനയെ മയക്കുവെടിെവച്ച് പിടികൂടാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. വടക്കനാട് അമ്പതേക്കര്‍ കോളനിക്ക് സമീപമാണ് കൊമ്പനെ കണ്ടത്. വൈല്‍ഡ് ലൈഫ് വാര്‍ഡനും വെറ്ററിനറി സര്‍ജനും അടക്കമുള്ള സംഘം ഞായറാഴ്ച മുതൽ ആനയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കിയെങ്കിലും കൊമ്പനെ മയക്കുവെടിയുതിര്‍ക്കാനുള്ള സാഹചര്യം ഒത്തുവന്നില്ല. കൊങ്ങിണി കാടിനുള്ളില്‍ മറ്റു രണ്ട് ആനകള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ദൗത്യം വീണ്ടും ആരംഭിച്ചു. അമ്പതേക്കര്‍ കോളനിക്ക് തെക്കു ഭാഗത്തായി നില്‍ക്കുകയായിരുന്ന കൊമ്പനെ രാവിലെ എട്ടു മണിയോടെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ, എ. അരുണ്‍, മിഥിന്‍ മാധവ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം വെടിെവക്കുകയായിരുന്നു. ആദ്യത്തെ മയക്കുവെടിയില്‍ ആന മയങ്ങിയില്ല. തുടര്‍ന്ന് ഒമ്പതേമുക്കാലോടെയുള്ള രണ്ടാമത്തെ മയക്കുവെടിയിലാണ് ആന മയങ്ങിയത്. തുടർന്ന് ആനയെ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. മുന്‍കാലങ്ങളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കല്‍ മയക്കുവെടിെവച്ച് വീഴ്ത്തിയതിനു ശേഷമായിരുന്നു. എന്നാല്‍, ഇത്തവണ പരിശീലനം നേടിയ മുത്തങ്ങ ആന ക്യാമ്പിലെ കുഞ്ചു, പ്രമുഖ എന്നീ കുങ്കിയാനകളെ ഉപയോഗിച്ച് മയക്കുവെടിയേറ്റ് വീഴാതെ നിര്‍ത്തിയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. എട്ടുമണിയോടെ മയക്കുവെടി വെച്ചു പിടിച്ച കൊമ്പനില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് 12 മണിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് ഒരുമണിയോടെ ഒറ്റയാന്‍ മയക്കത്തില്‍നിന്ന് ഉണര്‍ന്ന് വനത്തിലേക്ക് കടന്നു. സാറ്റലൈറ്റ് സിഗ്നല്‍ മുഖേന നിരീക്ഷിക്കാവുന്ന അത്യാധുനിക ജി.പി.എസ് റേഡിയോ കോളറാണ് കൊമ്പന് ഘടിപ്പിച്ചത്. പൂർണമായും വനം വകുപ്പി​െൻറ നിരീക്ഷണത്തിലായിരിക്കും ഇനി കൊമ്പന്‍. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍, അസി. വൈല്‍ഡ് വാര്‍ഡന്മാരായ അജയ് ഘോഷ്, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. TUEWDL6 കുഞ്ചുവെന്ന കുങ്കിയാനയെ ഉപയോഗിച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ആദ്യ ശ്രമം TUEWDL4 കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കുന്നു TUEWDL7 മയക്കുവെടി െവക്കാൻ ഉപയോഗിച്ച തോക്കുകളും അനുബന്ധ സാമഗ്രികളും------------------------------------------------------- ------------------------------------------------------- എം.ജെ.എസ്.എസ്.എ വാർഷിക യോഗവും അനുമോദനവും മാനന്തവാടി: മലങ്കര യാക്കോബായ സുറിയാനി സൻഡേ സ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖല വാർഷികയോഗവും, വാർഷിക പരീക്ഷയിലെ ഉന്നത ജേതാക്കളേയും മികവ് പുലർത്തിയ സൻഡേ സ്കൂളുകളെ ആദരിക്കലും നടന്നു. കോറോം സ​െൻറ് മേരീസ് പള്ളിയിൽ നടന്ന യോഗം ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ് ഉദ്ഘാടനം ചെയ്തു. ഫാ. ബേസിൽ കരിനിലത്ത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ തലത്തിൽ റാങ്കുകൾ നേടിയ കോറോം സൻഡേ സ്കൂളിലെ സാൻമരിയ ജോണി, അന്ന മരിയ എന്നിവരെയും, ഭദ്രാസന -മേഖല റാങ്ക് ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. മികച്ച സൻഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സ​െൻറ് ജോർജ് സൻഡേ സ്കൂളിന് ഉപഹാരം സമ്മാനിച്ചു. 100 ശതമാനം വിജയം നേടിയ സൻഡേ സ്കൂളുകളെയും മികച്ച പി.ടി.എകളെയും അനുമോദിച്ചു. ചടങ്ങിൽ ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. കെന്നി ജോൺ, കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. സിനു ചാക്കോ, ഭദ്രാസന സെക്രട്ടറി പി.എഫ്. തങ്കച്ചൻ, ഹെഡ്മാസ്റ്റർ പ്രതിനിധി ജിനീഷ് കുര്യൻ, കെ.എം. ഷിനോജ് എന്നിവർ സംസാരിച്ചു. ഇൻസ്പെക്ടർ ജോൺ ബേബി സ്വാഗതവും സെക്രട്ടറി ടി.വി. സുനിൽ നന്ദിയും പറഞ്ഞു. പി.വി. സ്കറിയ, എ.എം. പൗലോസ്, എബിൻ പി. ഏലിയാസ്, കെ.എം. പൗലോസ്, നിഖിൽ പീറ്റർ, പി.കെ. ഷിജു എന്നിവർ നേതൃത്വം നൽകി. MUST TUEWDL9 മലങ്കര യാക്കോബായ സുറിയാനി സൻഡേ സ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖല വാർഷികയോഗം ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ് ഉദ്ഘാടനം ചെയ്യുന്നു മധുവി​െൻറ കൊലപാതകം: രാജ്ഭവനിലേക്ക് കാൽനടയാത്ര തുടങ്ങി മാനന്തവാടി: അട്ടപ്പാടിയിലെ മധുവി​െൻറ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് ആദിവാസി വികസന പാർട്ടിയുടെ വേറിട്ട സമരമുറ. മാനന്തവാടി പഴശ്ശി കുടീരത്തിൽനിന്ന് കാൽനടയായി അനന്തപുരിയിലെത്തി രാജ്ഭവനിൽ നിരാഹാരമിരിക്കാനാണ് തീരുമാനം. പഴശ്ശി കുടീരത്തിൽനിന്ന് പ്രവർത്തകർ യാത്ര തിരിച്ചു. ജില്ല പ്രസിഡൻറ് നെട്ടംമാനി കുഞ്ഞിരാമ‍​െൻറ നേതൃത്വത്തിലാണ് സമരം. മധുവി​െൻറ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, സംഭവത്തിൽ ഗവർണർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ആർ. ചന്ദ്രൻ, വെള്ളൻ കാട്ടിമൂല, ബാലൻ ചോയിട്ട, അജിത്ത് തവിഞ്ഞാൽ, കുഞ്ഞിരാമൻ കപ്പാട്ടുമല, വെള്ളൻ, സുരേഷ് അമ്പലകൊല്ലി, ലത ചിറമൂല, അമ്മു പഞ്ചാരകൊല്ലി, രാധ തവിഞ്ഞാൽ എന്നിവർ സംസാരിച്ചു. TUEWDL12 കാൽനടയാത്ര മാനന്തവാടി പഴശ്ശി കുടീരത്തിൽനിന്ന് ഫ്ലാഗ് ഒാഫ് ചെയ്തപ്പോൾ
Loading...
COMMENTS