Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാവലിയിൽ കഞ്ചാവ്...

ബാവലിയിൽ കഞ്ചാവ് വേട്ട: കര്‍ണാടക സ്വദേശി അറസ്​റ്റില്‍

text_fields
bookmark_border
*അരക്കിലോ കഞ്ചാവ് പിടികൂടി മാനന്തവാടി: അരക്കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക ഡി.ബി കുപ്പ ഗവണ്‍മ​െൻറ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡി.ആര്‍. മനോജ യെയാണ് (20) തിരുനെല്ലി എസ്.ഐ ബിജു ആൻറണിയും സംഘവും അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ ഷാഡോ പൊലീസ് അംഗങ്ങളും, തിരുനെല്ലി പൊലീസും ചേര്‍ന്ന് ചൊവ്വാഴ്ച ബാവലി ചെക് പോസ്റ്റിന് സമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. TUEWDL25 manoja പിടിയിലായ ഡി.ആർ. മനോജ
Show Full Article
TAGS:LOCAL NEWS 
Next Story