വാറൻറ്​ പ്രതി മറ്റൊരു കേസിൽ ഒപ്പിടാനെത്തിയപ്പോൾ പൊലീസ് പിടികൂടി

05:42 AM
14/03/2018
*പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചുവെന്ന് വെള്ളമുണ്ട: ബാങ്കി​െൻറ ക്യാഷ് വണ്ടി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലെ വാറൻറ് പ്രതി മറ്റൊരു കേസിൽ ഒപ്പിടാനെത്തിയപ്പോൾ പൊലീസ് പിടികൂടി. പാർട്ടി ഇടപെട്ടതിനെ തുടർന്ന് വിട്ടയച്ചതായി പരാതി. ദിവസങ്ങൾക്കു മുമ്പ് കനറാ ബാങ്കി​െൻറ വണ്ടി തടഞ്ഞതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പൊലീസ് കേസെടുത്ത് വാറൻറായ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദലിയെയാണ് മറ്റൊരു കേസിൽ സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ വെള്ളമുണ്ട പൊലീസ് പിടികൂടിയത്. എന്നാൽ, ഭരണപക്ഷത്തെ നേതാക്കൾ പ്രതിഷേധവുമായെത്തിയതോടെ ജാമ്യം എടുക്കാനുള്ള നടപടികൾ ഉണ്ടാക്കി വിട്ടയക്കുകയായിരുന്നുവത്രേ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇയാളെ പിടികൂടിയിരുന്നില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിന് 42 കോടിയുടെ ബജറ്റ്: ടൂറിസം സ്പെഷൽ പാക്കേജിന് നാല് കോടി മേപ്പാടി: 2018 -19 സാമ്പത്തിക വർഷത്തേക്ക് മേപ്പാടി ഗ്രാമപഞ്ചായത്തിന് 42,17, 83,962 രൂപ വരവും 25,84,18,800 രൂപ ചെലവും 16,33,65,162 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. സാമൂഹികക്ഷേമ പദ്ധതികൾ, ജല സംരക്ഷണം, ടൂറിസം സ്പെഷൽ പാക്കേജ് എന്നിവക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിക്ക് 1,11,51,400 രൂപ നീക്കിവെച്ചിട്ടുണ്ട്. ലോകബാങ്ക്, നബാഡ് എന്നിവയുടെ സാമ്പത്തിക സഹായമായി എട്ടു കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്. അതുപയോഗിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നും ബജറ്റിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. വൈസ് പ്രസിഡൻറ് ഷൈജയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡൻറ് കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു. കുരുമുളക് അവധി വ്യാപാര തട്ടിപ്പ്: എസ്.പി ഓഫിസിലേക്ക് കർഷകരുടെ മാർച്ച് കൽപറ്റ: കുരുമുളക് അവധി വ്യാപാര തട്ടിപ്പിനിരയായ ജില്ലയിലെ കർഷകർ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണെന്നു പറഞ്ഞ് കർഷകരിൽനിന്ന് ടൺ കണക്കിന് കുരുമുളകും കാപ്പിയും കൈവശപ്പെടുത്തി, പണം നൽകാതെ മുങ്ങിയ വടകര സ്വദേശി ജിതിനെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് കർഷകരുടെ പണം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വില വാഗ്ദാനം നൽകുകയും നാമമാത്ര തുക അഡ്വാൻസ് മാത്രം നൽകി ബാക്കി തുകക്കുള്ള ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ രണ്ടു മാസം മുമ്പ് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തട്ടിപ്പിനിരയായ കർഷകരിപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും പ്രതികളെ ഉടൻ പിടികൂടി കർഷകർക്ക് നഷ്ടപ്പെട്ട പണം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ഇ.ജെ. ബാബു, ബി.ജെ.പി ജില്ല സെക്രട്ടറി പി.ജി. ആനന്ദ് കുമാർ, ജില്ല പഞ്ചായത്ത് അംഗം എ. പ്രഭാകരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, കോൺഗ്രസ് ജില്ല സെക്രട്ടറി എം.ജി. ബിജു, കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ജോഷി സിറിയക്ക്, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി എ.കെ. രാമചന്ദ്രൻ, സണ്ണി ചാലിൽ, ജോണി മറ്റത്തിലാനി, കെ.ജെ. ജോണി എന്നിവർ സംസാരിച്ചു. TUEWDL20 ജില്ലയിലെ കർഷകർ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
Loading...
COMMENTS