'വർഗീയതക്കെതിരെ വിശാല മതേതര മുന്നണി രൂപപ്പെടണം'

05:42 AM
14/03/2018
വില്യാപ്പള്ളി: രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ വർഗീയ വിഘടനവാദ ശക്തികൾ മേൽക്കോയ്മ നേടുന്നത് ഒഴിവാക്കാനായി രാജ്യത്തെ മതേതര രാഷ്ട്രീയ പാർട്ടികളുടെ വിശാല ഐക്യനിര രൂപപ്പെടണമെന്നും ഇതിന് ഇടതുപക്ഷ കക്ഷികൾ മുൻകൈയെടുക്കണമെന്നും ഐ.എൻ.എൽ കുറ്റ്യാടി മണ്ഡലം പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. കെ.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കനവത്ത് റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഷ്റഫ് വള്ളിയാട്, കരീം പാലക്കീൽ, വാഹിദ് മയ്യന്നൂർ, എം.സി. മുജീബ്, പി.കെ. ഹമീദ്, സലീം, പി.വി. സുബൈർ തുടങ്ങിയവർ സംസാരിച്ചു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നു നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിയമസഭയിൽ നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്കുവേണ്ടി മലബാർ പാക്കേജ് ഫണ്ട് ഉപയോഗിച്ചു നിർമിച്ച അഞ്ചുനില കെട്ടിടത്തി​െൻറ പണി പൂർത്തിയാക്കാൻ നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽനിന്ന് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും മന്ത്രി അറിയിച്ചു. ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Loading...
COMMENTS