Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 5:35 AM GMT Updated On
date_range 12 March 2018 5:35 AM GMTസോളിഡാരിറ്റി സർവിസ് ഗ്രൂപ് രൂപവത്കരണവും പരിശീലന ക്ലാസും
text_fieldsbookmark_border
കോഴിക്കോട്: സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ മൂന്ന് സർവിസ് ഗ്രൂപ്പുകൾ രൂപവത്കരിച്ചു. കോഴിക്കോട്, മുക്കം, വടകര എന്നീ ഗ്രൂപ്പുകളാണ് രൂപവത്കരിച്ചത്. കോഴിക്കോട് ഗ്രൂപ് ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഇബ്നു ഹംസയും മുക്കം ഗ്രൂപ് ജില്ല സെക്രട്ടറി റഊഫ് കാരമൂലയും വടകര ഗ്രൂപ് ജില്ല സെക്രട്ടറി മുത്തലിബ് പൈങ്ങോട്ടായിയും ഉദ്ഘാടനം ചെയ്തു. മൂന്നിടങ്ങളിലായി നടന്ന പരിപാടികളിൽ ശരീഫ് കുറ്റിക്കാട്ടൂർ, ഇല്യാസ് പറമ്പിൽ, ഫായിസ് ചെറുവറ്റ, എസ്. ഖമറുദ്ദീൻ, റഫീഖ് മുക്കം, കെ.ടി. മുഹ്സിൻ, നസീഫ് തിരുവമ്പാടി, ഫഹീം കൊടിയത്തൂർ, ജസീൽ പേരാമ്പ്ര, ഒ.കെ. ഫൈറൂസ്, സാജിദ് എന്നിവർ സംസാരിച്ചു. തുടർന്ന് ഫയർ ആൻഡ് സേഫ്ടി ഇനത്തിൽ വളൻറിയർമാർക്ക് പരിശീലനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story