Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ജെ.ഡി.യു,...

'ജെ.ഡി.യു, സി.പി.എമ്മിന് ദയാവധ അപേക്ഷ നല്‍കിയവർ'

text_fields
bookmark_border
കോഴിക്കോട്: എം.പി. വീരേന്ദ്രകുമാറി​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു സി.പി.എമ്മിന് മുന്നില്‍ ദയാവധത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് ജനതാദള്‍ യു.ഡി.എഫ് വിഭാഗം സംസ്ഥാന പ്രസിഡൻറ് ജോണ്‍ ജോൺ. ജനതാദള്‍ യു.ഡി.എഫ് വിഭാഗം ജില്ല പ്രവര്‍ത്തക കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിമാറ്റം രാജ്യസഭ സീറ്റ് മുന്നില്‍കണ്ട് നടത്തിയ രാഷ്ട്രീയ നീക്കം മാത്രമാണ്. ചിലരുടെ വ്യക്തിതാല്‍പര്യങ്ങളാണ് മുന്നണിമാറ്റത്തിന് പിന്നിൽ. ജില്ല കണ്‍വീനര്‍ വി. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ചോലക്കര മുഹമ്മദ്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നരേന്ദ്രൻ, മടവൂര്‍ പഞ്ചായത്തംഗം സക്കീന മുഹമ്മദ്, കുഞ്ഞായിന്‍കുട്ടി‍, കെ.കെ. സെനില്‍റാഷിദ്, വിജയന്‍ പാറക്കൽ, ഷാനവാസ്, നിജാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story