Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലുണ്ടി അഴിമുഖം...

കടലുണ്ടി അഴിമുഖം ശുചീകരിച്ചു

text_fields
bookmark_border
കടലുണ്ടി: അഴിമുഖത്ത് അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനൊരുമ്പെട്ടപ്പോൾ നിറഞ്ഞത് 70ലേറെ ചാക്കുകൾ. ചാലിയം നിർദേശി​െൻറയും പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി, സാമൂതിരി ഗുരുവായൂരപ്പൻ കോളജ് എൻ.എസ്.എസ്, കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് എന്നിവയുടെയും ആഭിമുഖ്യത്തിലാണ് കടലുണ്ടിപ്പുഴയുടെ അഴിമുഖം വൃത്തിയാക്കിയത്. മുട്ടോളം ചളിയിൽ പൂണ്ട കാലുകളും കക്കത്തൊണ്ടിൽ കൊണ്ടുണ്ടായ മുറിവുകളും വകവെക്കാതെ ഒരു പകൽ നീണ്ട ശ്രമത്തിലാണ് അമ്പതംഗ സംഘം മൺതിട്ട കളിലും കണ്ടൽക്കാടുകളിലും കുരുങ്ങിക്കിടന്ന പ്ലാസ്റ്റിക്കടക്കം മാലിന്യം എടുത്തുമാറ്റി ചാക്കുകളിൽ നിറച്ചത്. നിർദേശ് പ്രോജക്ട് ഡയറക്ടർ ക്യാപ്റ്റൻ ബി. രമേശ് ബാബു ശുചീകരണം ഉദ്ഘാടനം ചെയ്തു. ഗുരുവായൂരപ്പൻ കോളജ് ഹിന്ദി പ്രഫസർ പി.ഐ. മീര, വളൻറിയർമാരായ പി. വിഷ്ണുരാജ്, എ. വൃന്ദ, ടി. അമിത, കമ്യൂണിറ്റി റിസർവ് പ്രസിഡൻറ് പി. ശിവദാസൻ, സെക്രട്ടറി എം. ശിവശങ്കരൻ, പുഴ സംരക്ഷണ സമിതിയംഗങ്ങളായ പി.എച്ച്. താഹ, മൊയ്തു കണ്ണങ്കോടൻ, സാദിഖ്, കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story