Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുപ്രീംകോടതിയുടെ...

സുപ്രീംകോടതിയുടെ തിരുത്ത്​

text_fields
bookmark_border
ഹാദിയ-ശഫിൻ ജഹാൻ വിവാഹത്തെ അസാധുവാക്കിയ കേരള ഹൈകോടതി രണ്ടംഗ െബഞ്ചി​െൻറ വിധി റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ െബഞ്ച് പുറപ്പെടുവിച്ച വിധിപ്രസ്താവം വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചും പ്രായപൂർത്തിയായവരുടെ വിവാഹത്തെ സംബന്ധിച്ചുമുള്ള ചരിത്രപ്രസിദ്ധമായ വിധിന്യായമായിത്തീർന്നിരിക്കുകയാണ്. ഹാദിയ സ്വതന്ത്രയാണെന്നും അവർക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹേബിയസ് കോർപസ് ഹരജിയിൽ ഭരണഘടനയുടെ 227ാം അനുച്ഛേദപ്രകാരം വിവാഹം റദ്ദുചെയ്യാൻ ഹൈകോടതിക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള തീരുമാനമാണ്. അതിൽ മൂന്നാമത് ഒരാൾക്ക് ഇടപെടാനാവില്ലെന്നും അതുകൊണ്ടുതന്നെ വിവാഹം അസാധുവാെണന്ന് എൻ.െഎ.എ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ അംഗീകരിക്കാനാവില്ലെന്നുമാണ് ഡിവിഷൻ െബഞ്ചി​െൻറ നിരീക്ഷണം. കേരള ഹൈകോടതി, എൻ.ഐ.എ എന്നീ രണ്ട് അധികാര സ്ഥാപനങ്ങൾ ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ നടത്താൻ ശ്രമിച്ച അധികാരപ്രയോഗത്തെ അന്തർദേശീയ വനിതദിനത്തിൽതന്നെ റദ്ദുചെയ്ത് അവളുടെ മൗലികാവകാശത്തെ മറ്റെല്ലാത്തിനുമുപരിയായി പ്രതിഷ്ഠിച്ചത് ആകസ്മികമെങ്കിലും ഏറെ സംഗതമാണ്. വിവാഹക്കാര്യത്തിൽ എൻ.െഎ.എ അന്വേഷണം പാടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി പ്രായപൂർത്തിയായ ഒരാൾ സ്വന്തം വിവാഹത്തിലെടുത്ത തീരുമാനത്തെ ബഹുമാനിക്കേണ്ടതാെണന്നും വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുെട ഭാഗമാെണന്നും അത് സംരക്ഷിക്കപ്പെടണമെന്നും അർഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിരിക്കുകയാണ്. ശഫിൻ ജഹാനു നേെരയുള്ള തീവ്രവാദ അന്വേഷണത്തെയും വിവാഹത്തെയും വേർപെടുത്തി പരിശോധിച്ച ഡിവിഷൻ െബഞ്ച് അന്വേഷണം തുടരുന്നതിനും തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ കേെസടുക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഈ വിധി തടസ്സമെല്ലന്ന് വ്യക്തമാക്കി. എന്നാൽ വിവാഹ വിഷയത്തിൽ ഇനിയൊരു അന്വേഷണം പാടില്ലെന്ന് കോടതി പ്രസ്താവിക്കുകയും ചെയ്തു. ഹാദിയ കേസിലെ വ്യക്തിസ്വാതന്ത്ര്യ വിഷയത്തിലുള്ള സംവാദത്തിന് ഈ വിധിയിലൂടെ വിരാമംകുറിക്കപ്പെട്ടിരിക്കുകയാണ്. 2017 മേയ് 16ലെ വിവാദമായ ഹൈകോടതി വിധി ഭരണഘടനയുടെ മൗലികതത്ത്വങ്ങൾക്ക് വിരുദ്ധമാെണന്ന് പ്രസിദ്ധരായ നിയമവിദഗ്ധർ ആ സമയത്തുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, സംഘ്പരിവാർ പ്രഭൃതികളും മറ്റും വസ്തുതകളുടെ യാതൊരു അടിസ്ഥാനങ്ങളുമില്ലാതെ നടത്തിയ വ്യാപക പ്രൊപഗണ്ടകളിൽ ഹൈകോടതിയും വീണുപോകുകയായിരുന്നു. ഒരിക്കൽ ഹൈകോടതി തന്നെ തള്ളിക്കളഞ്ഞതാണ് ലവ് ജിഹാദ് ഭീതി എന്നതാണ് ഏറെ കൗതുകകരം. പ്രണയം മുതൽ ആശയപരവും രാഷ്ട്രീയപരവുമായ വിവിധ കാരണങ്ങളാൽ മതപരിവർത്തനം വ്യാപകമായി നടക്കുന്ന കേരളത്തിൽ ഹാദിയ കേസ് ഇത്രമാത്രം സങ്കീർണമാകുവാൻ പാടില്ലായിരുന്നു. ഒരുവേള അത് കേരളീയ സമൂഹത്തി​െൻറ അടിപ്പടവായ മതസൗഹാർദത്തെ തച്ചുതകർക്കുന്നതിന് ഛിദ്രശക്തികൾക്കുള്ള മൂർച്ചയേറിയ കോടാലിയായിത്തീർന്നു സുപ്രീംകോടതി അസാധുവാക്കിയ ഹൈകോടതി വിധി. ഹൈകോടതി വിധിയെ ശരിയാംവിധം ഉൾക്കൊള്ളുന്നതിലും വ്യക്തിയുടെ സ്വാതന്ത്ര്യത്തെ മുഖവിലക്കെടുക്കുന്നതിലും കേരള സർക്കാറി​െൻറ സമ്പൂർണ പരാജയവും സാമൂഹിക അന്തരീക്ഷത്തെ ഇത്രയും കലുഷമാക്കുന്നതിന് നിദാനമായിത്തീർന്നു. വ്യക്തിയുടെ സഞ്ചാര, അഭിപ്രായ സ്വാതന്ത്ര്യമെല്ലാം ഹനിച്ചുകൊണ്ട് അഞ്ചുമാസത്തിലധികം തടവിനുസമാനമായ അവസ്ഥ ഹാദിയക്ക് വീട്ടിൽ സൃഷ്ടിച്ച കേരള പൊലീസി​െൻറ ഏകപക്ഷീയ സമീപനവും ഹാദിയ കേസിനെ സങ്കീർണമാക്കിയതിൽ വലിയ പങ്കാണ് വഹിച്ചത്. തീവ്രവാദാരോപണമുന്നയിച്ചാൽ വ്യക്തിയുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതിന് എളുപ്പമാെണന്നും കോടതികൾപോലും അതംഗീകരിക്കുമെന്ന ബോധത്തെയാണ് കേരള ഹൈകോടതി വിധി അരക്കിട്ടുറപ്പിച്ചത്. ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തി​െൻറ പ്രശ്നമാണോ അതോ തീവ്രവാദചിന്ത ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി ഉയർത്തിയ ആരോപണങ്ങളാണോ ആദ്യം ചർച്ചചെയ്യേണ്ടത് എന്ന ചോദ്യം ഒരുവേള സുപ്രീംകോടതിയെത്തന്നെ ആശയക്കുഴപ്പത്തിലകപ്പെടുത്തിയിരുന്നു. എന്നാൽ ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കുകയും എൻ.ഐ.എ അന്വേഷണവും പ്രായപൂർത്തിയായ ഒരാളുടെ വിവാഹത്തിനുള്ള അവകാശവും തമ്മിൽ വേർതിരിക്കുകയും ചെയ്തതിലൂടെ വിവേകപൂർണമായ വിധിന്യായത്തിലേക്ക് എത്താൻ സുപ്രീംകോടതിക്ക് എളുപ്പമായി. വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും ഏറെ പ്രധാനമാെണന്നും അവയുടെ സംരക്ഷണമാണ് ഭരണഘടനാദത്ത നടപടിയെന്നും തെളിയിക്കാൻ ഹാദിയ കേസ് വിധിയിലൂടെ സുപ്രീംകോടതിക്ക് സാധിച്ചു. അതോടൊപ്പം, മതപരിവർത്തനങ്ങളെ കുറച്ചുകൂടി സമചിത്തതയോടെ സമീപിക്കണമെന്ന വലിയ പാഠംകൂടി ഹാദിയ സംഭവം നമുക്ക് നൽകുന്നുണ്ട്. മതപരിവർത്തനങ്ങളും വിവിധ മതക്കാർ തമ്മിലുള്ള പ്രണയവിവാഹങ്ങളും മതനിരപേക്ഷ സമൂഹക്രമത്തിൽ നിയമവ്യവഹാരങ്ങളെ സ്വാധീനിക്കാൻ പാടില്ല. ഹൈകോടതിക്കും േകരള പൊലീസിനും തെറ്റിയത് ഇവിടെയാണ്. സുപ്രീംകോടതി ശരിപ്പെടുത്തിയതും ഈ തെറ്റിനെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story