Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:05 AM IST Updated On
date_range 9 March 2018 11:05 AM ISTസൂഫിസം: ദേശീയ സെമിനാർ തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: ഫിലോസഫി ഓഫ് ലവ് ഇൻ സൂഫിസം ആൻഡ് ഭക്തി എന്ന വിഷയത്തിൽ മലബാർ ക്രിസ്ത്യൻ കോളജിൽ ദേശീയ സെമിനാർ തുടങ്ങി. ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചും മലബാർ ക്രിസ്ത്യൻ കോളജ് മലയാള വിഭാഗവും മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് െഡവലപ്മെൻറും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് സർവകലാശാല വി.സി ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.കെ.എൻ കുറുപ്പ് വിഷയാവതരണം നടത്തി. ബിഷപ് റോയ്സ് മനോജ് വിക്ടർ മുഖ്യാതിഥിയായിരുന്നു. ഡോ. സി.എം. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ശ്രീകല നായർ, ജയപാൽ സാമുവൽ സച്ചായി, ഡോ. ശ്രീജിത് എം. നായർ എന്നിവർ സംസാരിച്ചു. ഡോ. ജി. ശ്രീജിത് സ്വാഗതവും പ്രഫ. ഇ. ഇസ്മയിൽ നന്ദിയും പറഞ്ഞു. ഡോ. കെ. ഗോപാലൻകുട്ടി, ഡോ. കെ.പി. ശ്രീദേവി, ഡോ. ഗോവിന്ദവർമ രാജ, ഹുസൈൻ രണ്ടത്താണി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. തുടർന്ന് കൃഷ്ണഗീതി എന്ന പേരിൽ നൃത്താവിഷ്കാരം അരങ്ങേറി. സെമിനാർ ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story