Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM IST'ഹയര്‍സെക്കൻഡറി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലയിപ്പിക്കരുത്'
text_fieldsbookmark_border
കോഴിക്കോട്: ഹയര്‍ സെക്കൻഡറിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എയിഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ലാബ് അസിസ്റ്റൻറ് ആൻഡ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2015-16 വര്‍ഷം ആരംഭിച്ച ലാബ് അസിസ്റ്റൻറുമാരുടെ തസ്തിക നിര്‍ണയം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. യൂനിയെൻറ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കോഴിക്കോട്ട് കിങ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. കബീര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അഖില്‍ നരിപ്പറ്റ, ജില്ല സെക്രട്ടറി പി.ഡി. ധന്യനാഥ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story