Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐക്കന്‍ ഒാഫ് യൂത്ത്...

ഐക്കന്‍ ഒാഫ് യൂത്ത് ബിസിനസ് അവാര്‍ഡ്​ പി.കെ.സി. നവാസിന്

text_fields
bookmark_border
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യുവജനവിഭാഗം വ്യാപാരി വ്യവസായി യൂത്ത് ജില്ല കമ്മിറ്റി യുവ വ്യാപാരികള്‍ക്കായി നല്‍കിവരുന്ന ഐക്കന്‍ ഒഫ് യൂത്ത് ബിസിനസ് അവാര്‍ഡിന് പി.കെ.സി ഫ്രൂട്ട്സ് ഉടമ പി.കെ.സി. നവാസ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ശനിയാഴ്ച വൈകീട്ട് മൂന്നിന് കാപ്പാട് വാസ്‌കോഡഗാമ ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാപാരി വ്യവസായി യൂത്ത് ജില്ല പ്രസിഡൻറ് മനാഫ് കാപ്പാട്, ജന. സെക്രട്ടറി സലീം രാമനാട്ടുകര, ട്രഷറര്‍ മുര്‍ത്തസ് താമരശ്ശേരി എന്നിവര്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story