Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊപ്രവില കുറയുന്നു;...

കൊപ്രവില കുറയുന്നു; കർഷകർക്ക്​ ആശങ്ക

text_fields
bookmark_border
കോഴിക്കോട്: വർഷങ്ങളുടെ ഇടവേളക്കുശേഷം മാന്യമായ വില ലഭിച്ച നാളികേര കർഷകർ വീണ്ടും ആശങ്കയിൽ. കൊപ്രയുടെയും പച്ചത്തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ദിനംതോറും കുറഞ്ഞുവരുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ മാസം ക്വിൻറലിന് 14,500 രൂപയായിരുന്ന കൊപ്രക്ക് 12,000 രൂപയാണ് ബുധനാഴ്ച കോഴിക്കോെട്ട വിപണിവില. എല്ലാ ദിവസവും വില കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. വെളിച്ചെണ്ണയുെടയും പച്ചത്തേങ്ങയുടെയും വില കുറയുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസമാണെങ്കിലും ഇതിന് ആനുപാതികമായി കൊപ്രയുെട വിലക്കുറവ് കർഷകർക്ക് തിരിച്ചടിയാണ്. ക്വിൻറലിന് 23,500 രൂപവരെ ഉയർന്ന െവളിച്ചെണ്ണ വില 19,500ലേക്കാണ് താഴ്ന്നത്. പച്ചത്തേങ്ങക്ക് കി.ഗ്രാമിന് 46 രൂപവരെ ഒരു മാസം മുമ്പ് ലഭിച്ചിരുന്നു. നിലവിൽ കിലോക്ക് 36ലും താഴെയാണ്. കഴിഞ്ഞവർഷം മാർച്ചിൽ വെളിച്ചെണ്ണ ക്വിൻറലിന് 13,200 രൂപയും െകാപ്രക്ക് 8350 രൂപയുമായിരുന്നു വില. രണ്ടുവർഷം മുമ്പ് വെളിച്ചെണ്ണക്ക് 8000 രൂപയിലും താഴ്ന്ന ശേഷമായിരുന്നു വില വർധിച്ചത്. വില കുതിച്ചുയർന്നതോടെ വെളിച്ചെണ്ണയുടെ ഉപയോഗം കുറഞ്ഞതാണ് വില ഇടിയാൻ പ്രധാന കാരണെമന്ന് വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കൾ സൺഫ്ലവർ ഒായിൽ, വിലകുറഞ്ഞ പാമോയിൽ തുടങ്ങിയ ബദൽ മാർഗങ്ങൾ തേടിയതോടെ വെളിച്ചെണ്ണയുടെ കച്ചവടം കുറയുകയും ചെയ്തു. ഇതോടെ മില്ലുകാർ കൊപ്ര ശേഖരിക്കുന്നത് ചിലയിടത്ത് താൽക്കാലികമായി നിർത്തിവെച്ചു. സോപ്പ് നിർമാണത്തിനായി വെളിച്ചെണ്ണ വാങ്ങിക്കൂട്ടുന്ന കുത്തക കമ്പനിയും വിലകുറക്കാൻ നീക്കങ്ങൾ നടത്തിയിരുന്നു. ആരോഗ്യത്തിന് ഹാനികരമായ വ്യാജ വെളിച്ചെണ്ണ വ്യാപകമായതിനാൽ എല്ലാതരം വെളിച്ചെണ്ണയെയും സംശയദൃഷ്ടിയോടെ കാണുന്നതും ഉപേയാഗം കുറയാൻ കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. താരതമ്യേന ഉൽപാദനം വർധിച്ചതും തമിഴ്നാട്ടിൽനിന്നുള്ള െകാപ്ര കുറഞ്ഞ നിരക്കിൽ ഉത്തരേന്ത്യയിലേക്ക് െകാണ്ടുപോകുന്നതും കേരളത്തിലെ വിലക്കുറവിന് മറ്റൊരു കാരണമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story