Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:05 AM IST Updated On
date_range 8 March 2018 11:05 AM ISTവേളത്ത് കനാലുകൾ അടച്ചു: ജനം വലയുന്നു
text_fieldsbookmark_border
വേളം: കുടിവെള്ളത്തിനും ജലസേചനത്തിനും ഏകാശ്രയമായ പഞ്ചായത്തിലെ കനാലുകൾ ആഴ്ചയിലധികമായി അടഞ്ഞുകിടക്കുന്നതിനാൽ ജനം വലയുന്നു. പല സ്ഥലങ്ങളിലും ഒരാഴ്ച തികച്ച് വെള്ളം കിട്ടിയിട്ടില്ല. ശാന്തിനഗർ എടത്തിൽതാഴ വയലിൽ ഒരു ദിവസം മാത്രമാണ് വെള്ളം കിട്ടിയത്. വർഷങ്ങൾക്കു ശേഷമാണ് ഇവിടെ വെള്ളം എത്തിയത്. അന്നുതന്നെ അടച്ചു. മണിമല ഭാഗത്ത് 35 വർഷത്തിനുശേഷമാണ് വെള്ളം എത്തിയത്. പഞ്ചായത്തിൽ 900 ഹെക്ടർ കൃഷിഭൂമിക്ക് ആവശ്യമായ കനാലുകൾ പണിതിട്ടുണ്ട്. മിക്കതിലും ഈ കൊല്ലമാണ് വെള്ളം എത്തിയത്. അതാകട്ടെ പെട്ടെന്ന് നിലക്കുകയും ചെയ്തു. പെരുവയൽ ഭാഗത്ത് ചില വയലുകളിൽ നെല്ല് കൊയ്യാൻ ബാക്കിയാണെന്നും അത് വെള്ളത്തിൽ മുങ്ങിയതിനാലാണ് അടച്ചതെന്നും പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല പറഞ്ഞു. കൊയ്ത്തു കഴിഞ്ഞാൽ ഉടൻ തുറക്കും. അതിനുമുേമ്പ ചേരാപുരം ഭാഗത്തെ കനാലുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story