Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:56 AM IST Updated On
date_range 8 March 2018 10:56 AM ISTദാസന്‍ പെരുമണ്ണക്ക് കേരള മാപ്പിള സാഹിത്യവേദി അവാര്‍ഡ്
text_fieldsbookmark_border
നന്തിബസാർ: ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് എന്നിവരുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ചരിത്രങ്ങളും ശേഖരിക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്ത പേരാമ്പ്ര സ്വദേശി ദാസന്‍ പെരുമണ്ണക്ക് അവാര്‍ഡ് നല്‍കി. മലബാര്‍ മാപ്പിളകല സാഹിത്യവേദിയാണ് പുനത്തില്‍ കുഞ്ഞബ്ദുല്ല സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമർപ്പിച്ചു. കോട്ടക്കല്‍ അബ്ദുറഹിമാന്‍, സൂപ്പി തിരുവള്ളൂര്‍, അഷ്റഫ് കോട്ടക്കല്‍, ബഷീര്‍ മേലടി, കാരാളത്ത് പോക്കര്‍ ഹാജി, റസാഖ് മണിയൂര്‍, മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. ഡോക്യുമെൻററി സംവിധായകനും പ്രാസംഗികനും എഴുത്തുകാരനുമായ ദാസന് നെഹ്റു യുവകേന്ദ്ര, കലാക്ഷേത്ര പേരാമ്പ്ര, റോട്ടറി ക്ലബ് ഇൻറർനാഷനല്‍ എന്നിവയുടെ അവാര്‍ഡുകൾക്കും മുമ്പ് അര്‍ഹനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story