Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 5:26 AM GMT Updated On
date_range 8 March 2018 5:26 AM GMTതൊഴിലാളി സംഗമം
text_fieldsbookmark_border
പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് സമ്മേളനത്തിെൻറ ഭാഗമായി ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമവും റാലിയും നടത്തി. കെ.പി.സി.സി മെംബർ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, എൻ.പി. വിജയൻ, ഇ.ടി. സരീഷ്, സി.കെ. ബാലൻ, പി.ടി. കുഞ്ഞിക്കേളു, കെ.കെ. പ്രകാശൻ, വി.പി. ഇബ്രായി, കെ.കെ. സൂപ്പി എന്നിവർ സംസാരിച്ചു. മികവുത്സവം പേരാമ്പ്ര: കായണ്ണയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സർവശിക്ഷ അഭിയാെൻറ നേതൃത്വത്തിൽ വിദ്യാലയങ്ങളുടെ മികവ് അവതരണം നടത്തി. കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ ടി. ഷീന, പ്രധാനധ്യാപകൻ ടി. രാജൻ, ബി.ആർ.സി ട്രെയിനർ ആർ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മികവ് അവതരണത്തിൽ മാട്ടനോട് എ.യു.പി സ്കൂൾ ഒന്നാം സ്ഥാനവും കെ.വി.എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. ബി.ആർ.സിയിലെ അരുൺ, ബീന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story