Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നതവിജയം നേടിയ...

ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
must..................................... മുക്കം: മജ്ലിസുത്തഅ്ലീമിൽ ഇസ്‌ആലാമി കേരള സ്കൂൾ സ്ട്രീമിൽ ചേന്ദമംഗലൂർ സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് സ്ഥാപനത്തിലെ പ്രൈമറി, സെക്കൻഡറി പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ജമാഅത്തെ ഇസ്ലാമി കേരള വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രൈമറി വിഭാഗത്തിൽ മുസഫറുൽ ഇസ്ലാം, ഫാത്തിമ തൻഹ, മറിയം നാസിഹ, റയ്യാൻ ഖാലിദ്, സെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ഷദയുമാണ് മികച്ച വിജയം നേടിയത്. കൂടാതെ 14 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും കരസ്ഥമാക്കി. കെ.സി ഫൗണ്ടേഷൻ ചെയർമാൻ കെ.സി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.സി. മുഹമ്മദലി, സ്കൂൾ ലീഡർ മുഹമ്മദ് വജീഹ്, എസ്.ഐ.ഒ യൂനിറ്റ് പ്രസിഡൻറ് പി.വി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജമാലുദ്ദീൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സൽമത്ത് ടീച്ചർ നന്ദിയും പറഞ്ഞു. photo MKMUC 9 ചേന്ദമംഗലൂർ സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസിൽനിന്ന് മജ്ലിസ് സ്കൂൾ സ്ട്രീം പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ച് ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story