Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTവനിത ദിനത്തിൽ സ്ത്രീ സൗഹൃദ നിശ മാരത്തണ്‍ 'ഷീത്തോണ്‍ '
text_fieldsbookmark_border
കോഴിക്കോട്: ലോക വനിതദിനമായ വ്യാഴാഴ്ച നഗരത്തില്‍ നിശ മാരത്തൺ സംഘടിപ്പിക്കുന്നു. കോഴിക്കോട് സ്ത്രീ സൗഹൃദ നഗരമെന്ന സന്ദേശം അറിയിച്ചുെകാണ്ടാണ് 'ഷീത്തോണ്‍' എന്ന പേരിൽ മാരത്തൺ നടത്തുന്നതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാത്രി ഏഴിന് മിഠായിതെരുവ് എസ്.കെ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് മാനാഞ്ചിറ മൈതാനം ചുറ്റിയാണ് മാരത്തൺ. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച 10 പ്രമുഖ വനിതകളെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. ഷീത്തോണില്‍ പങ്കെടുക്കുന്ന ഓരോ വനിതയും ഒരു രൂപയോ കഴിയുന്നത്ര തുകയോ സംഭാവന ചെയ്യണം. ഈ തുക കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിത കാന്‍സര്‍ സെല്ലിന് കൈമാറും. ഷീത്തോണിെൻറ ആദ്യഘട്ടം പിന്നിടുമ്പോള്‍ പങ്കെടുക്കുന്നവര്‍ സംഭാവന അര്‍പ്പിക്കും. വൈകീട്ട് അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന വനിത ദിനാഘോഷത്തില്‍ മ്യൂസിക് ബാൻഡ്, യോഗ പ്രദര്‍ശനം എന്നിവയും നടക്കും. ട്രീം ഫ്രിസ്കോയുടെ നേതൃത്വത്തിൽ ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബുകള്‍, വനിത മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കല, കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷന്‍, കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി, ഇന്ത്യന്‍ ഡെൻറല്‍ അസോസിയേഷന്‍ , കോളജുകളിലെ വിദ്യാർഥിനികള്‍ എന്നിവരാണ് ഷീത്തോണില്‍ പങ്കെടുക്കുകയെന്നും സംഘാടകർ അറിയിച്ചു. വിനീഷ് വിദ്യാധരന്‍, രാകേഷ് മേനോന്‍, ദീപ്തി, സന്ധ്യ വർമ, നബീല്‍ റാഷിദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story