Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTകാറിടിച്ച് കൗണ്‍സിലര്‍ക്ക് പരിക്കേറ്റ കേസിൽ എസ്.ഐക്ക് സ്ഥലംമാറ്റം
text_fieldsbookmark_border
കോഴിക്കോട്: കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ നഗരസഭ സ്ഥിരംസമിതി ചെയർമാനും ഭാര്യക്കും പരിക്കേറ്റ സംഭവത്തില്‍ എസ്.ഐക്ക് സ്ഥലംമാറ്റം. ചേവായൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മക്കട സ്വദേശി മുരളീധരനെയാണ് മാലൂര്‍കുന്ന് എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയത്. ഞായറാഴ്ച രാത്രി കുണ്ടൂപറമ്പിലാണ് അപകടമുണ്ടായത്. മുരളീധരൻ ഒാടിച്ച കാർ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജും ഭാഗ്യ ബിന്ദുവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിന്ദു റോഡിലേക്ക് വീഴുകയും ബാബുരാജിെൻറ കൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം വരുത്തിയിട്ടും നിർത്താതെപോയ കാറിനെ പിന്തുടർന്ന് മൊകവൂർ റോഡിൽവെച്ചാണ് നാട്ടുകാർ പിടികൂടിയത്. എസ്.െഎ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു. അശ്രദ്ധമായി വാഹനം ഒാടിച്ചതിനും അപകടം വരുത്തിയിട്ട് നിർത്താതെ പോയതിനുമാണ് ഇദ്ദേഹത്തിനെതിരെ എലത്തൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി നോർത്ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജ് സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് റിപ്പോര്‍ട്ട് നൽകിയതിനുപിന്നാലെയാണ് സ്ഥലം എസ്.െഎയെ സ്ഥലംമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story