Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.ടി. ആസാദ്​ കേരള...

പി.ടി. ആസാദ്​ കേരള നാളികേര വികസന കോർപറേഷൻ ഡയറക്​ടർ ബോർഡ്​ അംഗം

text_fields
bookmark_border
കോഴിക്കോട്: ജനതാദൾ-എസ് ജില്ല ജനറൽ സെക്രട്ടറി പി.ടി. ആസാദിനെ കേരള നാളികേര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായി സർക്കാർ നിയമിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ യുവതിയുടെ കഴുത്തിൽനിന്ന് മാല കവർന്നു കക്കോടി: ബൈക്കിലെത്തിയ രണ്ടുപേർ യുവതിയുടെ കഴുത്തിൽനിന്ന് സ്വർണമാല കവർന്നു. കക്കോടി പടിഞ്ഞാറ്റുംമുറി മേടയിൽ രാജേഷി​െൻറ ഭാര്യ ബേബി ശാലിനിയുടെ കഴുത്തിൽനിന്നാണ് ബുധനാഴ്ച രാവിലെ ബൈക്കിലെത്തിയ രണ്ടുപേർ മൂന്നു പവ​െൻറ സ്വർണമാല കവർന്നത്. മകനെ അംഗൻവാടിയിൽ കൊണ്ടുപോകവെ ബാലുശ്ശേരി-കോഴിക്കോട് പാതയിൽ മൂേട്ടാളി അക്വഡേറ്റിനു താഴെ റോഡിൽവെച്ചാണ് മാല കവർന്നത്. ബൈക്കിലെത്തിയവർ വീട് അന്വേഷിച്ചറിയാനെന്ന ഭാവത്തിൽ അടുത്തെത്തുകയും അറിയില്ലെന്ന് പറഞ്ഞപ്പോൾ മുന്നോട്ട് പോവുകയും സമീപത്തെവിടെയോ ആണെന്ന് പറഞ്ഞ് വീണ്ടും സമീപിക്കുകയും കഴുത്തിൽനിന്ന് മാല കവരുകയുമായിരുന്നു. ബൈക്ക് ഒാടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. പ്രായം ഏറെയില്ലാത്തവരാണ് കവർച്ചക്കാരെന്ന് യുവതി പറഞ്ഞു. ബൈക്കിൽ യാത്ര ചെയ്തവരെക്കുറിച്ച് സംശയം തോന്നിയിരുന്നതായി സമീപവാസി പറഞ്ഞു. ചേവായൂർ എസ്.െഎ എസ്. അസീം, വാർഡ് അംഗങ്ങളായ എം. രാജേന്ദ്രൻ, പി. ഹരിദാസൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story