Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:50 AM GMT Updated On
date_range 7 March 2018 5:50 AM GMTപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷം തടവ്
text_fieldsbookmark_border
പേരാമ്പ്ര: ചക്ലിയ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും. പെരുവണ്ണാമൂഴി സ്റ്റേഷൻ പരിധിയിലെ ചക്കിട്ടപാറ താന്നിയോട് ഒറവുണ്ടൻ ചാലിൽ പ്രകാശനെതിരെയാണ് (45) കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി. 1997ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ സാങ്കേതിക കാരണങ്ങളാൽ എസ്.സി, എസ്.ടി ആക്ട് അനുസരിച്ചുള്ള വകുപ്പുകൾ കോടതി റദ്ദാക്കിയിരുന്നു. ഇതിനിടയിൽ പ്രതി ജാമ്യത്തിലിറങ്ങി. എന്നാൽ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസ് തുടരുന്നതിനിടയിൽ പ്രതി മുങ്ങുകയും വർഷങ്ങളോളം ഒളിവിൽ കഴിയുകയുമായിരുന്നു. ഗുജറാത്തിലും മറ്റും ഒളിവിൽ താമസിച്ചുവന്നിരുന്ന ഇയാൾ മൂന്നുമാസം മുമ്പ് പിതാവിെൻറ മരണ വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ പെരുവണ്ണാമൂഴി പൊലീസ് സമർഥമായി പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story