Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:17 AM IST Updated On
date_range 7 March 2018 11:17 AM ISTസംസ്ഥാന പാതയിലെ അപകടം: വാഹനങ്ങൾ എടുത്തുമാറ്റിയില്ല
text_fieldsbookmark_border
കക്കട്ടിൽ: അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. ഞായറാഴ്ചയാണ് കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത്. സംസ്ഥാനപാത പുനർനിർമാണം നടത്തിയതിന് ശേഷം ഈ ഭാഗങ്ങളിൽ നിരവധി അപകടങ്ങളാണ് നടന്നത്. നരിപ്പറ്റ, അരൂർ റോഡുകൾ സംഗമിക്കുന്ന ഇവിടെ അപകടം പതിവാണ്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഉടനെ എടുത്തുമാറ്റാത്തത് വീണ്ടും അപകടമുണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story