Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനാപകട കേസ്​ പ്രതി...

വാഹനാപകട കേസ്​ പ്രതി 18 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
കോഴിേക്കാട്: വാഹനാപകട കേസിലെ പ്രതി 18 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. പേരാമ്പ്ര സ്വദേശി രാജീവനാണ് അറസ്റ്റിലായത്. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്) ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. 1999ൽ നഗരത്തിലൂടെ ഇദ്ദേഹമോടിച്ച കാറിടിച്ച് ഒരാൾക്ക് പരിക്കേൽക്കുകയായിരുന്നു. കേസിൽ കോടതി വാറൻറ് പുറപ്പെടുവിച്ചെങ്കിലും ഹാജരാകാതെ ഗൾഫിൽ ജോലിക്ക് പോവുകയായിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോഴും ഹാജരാകാത്തിനെ തുടർന്നാണ് അറസ്റ്റുചെയ്തത്. സിറ്റി ട്രാഫിക് എസ്.െഎ മുഹമ്മദ് റാഫി, സിവിൽ പൊലീസ് ഒാഫിസർമാരായ ജോസഫ് ഡികോത്ത്, രമ്യ എന്നിവർ കഴിഞ്ഞ ദിവസം പേരാമ്പ്രയിൽവെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story