Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാ​േട്ടാഡ്രൈവർമാരുടെ...

ഒാ​േട്ടാഡ്രൈവർമാരുടെ സദാചാര ഗുണ്ടായിസം: മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
കൽപറ്റ: നഗരമധ്യത്തിൽ ബസ് കാത്തുനിന്ന പിതാവിനെയും പെൺമക്കളെയും സദാചാരപൊലീസ് ചമഞ്ഞ് ൈകയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ഒാേട്ടാഡ്രൈവർമാർ അറസ്റ്റിൽ. കൽപറ്റയിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യാനായി അനന്തവീര തിയറ്ററിനു സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന അമ്പുകുത്തി പാറയിൽ സുരേഷ് ബാബുവിനും രണ്ടു പെൺമക്കൾക്കും നേരെയാണ് ഫെബ്രുവരി 28ന് രാത്രിയിൽ സർവിസ് നടത്തുന്ന ഓട്ടോഡ്രൈവർമാർ സദാചാരഗുണ്ടായിസം കാണിച്ചത്. ശനിയാഴ്ച സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ വനിതകമീഷനും സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് ഉടനടി ഇടപെടലുകൾ നടത്തിയ പൊലീസ് തിങ്കളാഴ്ചയാണ് മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൽപറ്റ അമ്പിലേരി ചെളിപറമ്പിൽ ഹിജാസ് (25), എടഗുനി ലക്ഷംവീട് കോളനിയിൽ പ്രമോദ് (28), കമ്പളക്കാട് പള്ളിമുക്ക് കൊള്ളപ്പറമ്പിൽ അബ്ദുൽ നാസർ (45) എന്നിവരെയാണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണത്തി​െൻറ ഭാഗമായി അന്ന് രാത്രി സര്‍വിസ് നടത്തിയവരെ ചോദ്യംചെയ്യുകയും തെളിെവടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ തിരിച്ചറിഞ്ഞവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഘം ചേർന്ന് കൈയേറ്റം, കുട്ടികൾക്ക് മാനഹാനി വരുത്തൽ, തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അറസ്റ്റിലായ പ്രതികളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ല പൊലിസ് മേധാവി ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ അറിയിച്ചു. കേസിൽ കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ അറസ്റ്റും അടുത്ത ദിവസങ്ങളിലായി രേഖപ്പെടുത്തുമെന്ന് പൊലീസ്വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്കെതിരെ കർശനനിലപാടുമായി യൂനിയനുകൾ കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യണം -സി.െഎ.ടി.യു, എസ്.ടി.യു, െഎ.എൻ.ടി.യു.സി കൽപറ്റ: രാത്രിയിൽ ബസ് കാത്തുനിന്ന പിതാവിനെയും പെൺമക്കളെയും ഉപദ്രവിച്ച സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ഒാേട്ടാൈഡ്രവർമാരെയും അറസ്റ്റ് ചെയ്യണമെന്ന് ഓട്ടോ ടാക്സി ഫെഡറേഷൻ (സി.ഐ.ടി.യു) മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹികേദ്രാഹികളെ ഒറ്റപ്പെടുത്താനും ഇവരെ നിയമത്തിന് മുന്നിലെത്തിക്കാനും ഓട്ടോതൊഴിലാളികളും ജാഗ്രത പാലിക്കണം. സംഭവത്തിൽ പ്രതിഷേധിച്ച് യൂനിയ​െൻറ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. കെ. സുഗതൻ, കെ.പി. റഫീഖ്, പി.വി. മുബാറക്, കെ.വി. ഗിരീഷ്, സി.ആർ. രാജീവ്, യൂസഫ് എന്നിവർ സംസാരിച്ചു. കൽപറ്റ: പിതാവിെനയും മക്കെളയും അപമാനിച്ച മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ടി.യു ഡ്രൈവേഴ്സ് യൂനിയൻ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. സമാനരീതിയിൽ ഇതിന് മുമ്പും സദാചാര ഗുണ്ടായിസം നടന്നിട്ടുണ്ട്. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരത്തിന് എസ്.ടി.യു നേതൃത്വം നൽകും. പ്രകടനത്തിന് കുഞ്ഞുട്ടി എമിലി, എൻ.കെ. മുജീബ്, കബീർ പരിയാരം, ടി. മുസ്തഫ, ബാവ കമ്പളക്കാട്, ഒ.പി. ഷെമീർ എന്നിവർ നേതൃത്വം നൽകി. കൽപറ്റ: സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മോട്ടോർ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. സത്യസന്ധമായി ജോലി ചെയ്യുന്ന ഓട്ടോൈഡ്രവർമാർക്ക് മുഴുവൻ കളങ്കം ചാർത്തുന്നതാണ് ഇത്തരം സംഭവം. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകും. യോഗം റീജനൽ മോട്ടോർ ഐ.എൻ.ടി.യു.സി പ്രസിഡൻറ് സാലി റാട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് പി. അധ്യക്ഷത വഹിച്ചു. ടി.ജെ. ആൻറണി, പ്രകാശൻ, സുവിത്ത് എമിലി, ഷബീർ ബാബു, കെ. റഫീഖ്, മണി, അസീസ്, ഷിജു, നാരായണൻ, സുരേഷ് എന്നിവർ സംസാരിച്ചു. പൂക്കോട് പദ്ധതി പ്രദേശത്ത് തീപിടിത്തം വൈത്തിരി: പൂക്കോട് 'എന്നൂര്' പദ്ധതി പ്രദേശത്ത് അഞ്ച് ഏക്കറോളം സ്ഥലത്ത് തിങ്കളാഴ്ച തീപിടിച്ചു. പുൽമേടുകളും വൃക്ഷങ്ങളും കത്തിനശിച്ചു. രാവിലെ 11 മണിയോടെയാണ് തീ പടർന്നത്. എന്നൂർ ട്രൈബൽ ട്രെയ്നിങ് സ​െൻററി​െൻറ പിറകിലായാണ് തീപിടിത്തമുണ്ടായത്. അത്യാഹിതമൊന്നുമില്ല. ഈ ഭാഗത്തെ കുടിവെള്ള ടാങ്കും പൈപ്പുകളും ഇൗയിടെ കാട്ടാന തകർത്തിരുന്നു. ഇത് നന്നാക്കാൻ വന്നവരാരോ വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റിയിൽ നിന്നാകാം തീ പടർന്നതെന്നുകരുതുന്നു. ഫയർഫോഴ്സും വനം വകുപ്പുദ്യോഗസ്ഥരും ചേർന്ന് വൈകീട്ട് നാലുമണിയോടെ തീ കെടുത്തി. സ്റ്റേഷൻ ഓഫിസർ എം. ബിശ്വാസി​െൻറ നേതൃത്വത്തിൽ കൽപറ്റ ഫയർഫോഴ്സും റേഞ്ച് ഓഫിസർമാരായ ദിനേശ് ശങ്കർ, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ കൽപറ്റ, മേപ്പാടി റേഞ്ചിലെ വനം വകുപ്പുദ്യോഗസ്ഥരും തീയണക്കുന്നതിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story