Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:11 AM IST Updated On
date_range 6 March 2018 11:11 AM ISTകാടുവളർത്തലും മുട്ടക്കോഴി വളർത്തലും; ലാലുവിേൻറത് അല്ലലില്ലാത്ത ജീവിതം
text_fieldsbookmark_border
നന്മണ്ട: ബിരുദവും ഒാേട്ടാമൊബൈലിൽ ഡിപ്ലോമയും നേടിയിട്ടും സർക്കാർ ജോലിക്ക് കാത്തുനിൽക്കാതെ സ്വയംതൊഴിലിൽ സന്തോഷം തേടുകയാണ് ലാലു. നന്മണ്ട കൂളിപ്പൊയിലിൽ ഉൗഞ്ഞലംകണ്ടി ലാലുവാണ് (37) കോഴിവളർത്തലിലൂടെ തൊഴിൽരഹിതരായ യുവാക്കൾക്ക് മാതൃകയാവുന്നത്. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യാറുണ്ടായിരുന്നെങ്കിലും പുതിയ ഗൃഹനിർമാണങ്ങൾ കുറഞ്ഞതോടെ തൊഴിൽദിനങ്ങളും കുറഞ്ഞു. പിന്നെ പൂർണമായും കോഴി കർഷകനാവുകയായിരുന്നു ഇൗ യുവാവ്. നാലു ലക്ഷം രൂപ വിലവരുന്ന കെട്ടിടമാണ് കോഴിക്കുഞ്ഞുങ്ങളെ വളർത്താനായി കെട്ടിപ്പടുത്തത്. മണ്ണുത്തി ഗവ. നഴ്സറിയിൽനിന്ന് കൊണ്ടുവരുന്ന പ്രായമായ ഗ്രാമലക്ഷ്മി കോഴിക്കുഞ്ഞുങ്ങൾക്കുവേണ്ടി തീറ്റക്ക് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ. ത്രിതല പഞ്ചായത്തുകളുടെ വനിത ഘടക പദ്ധതി അനുസരിച്ച് കോഴികളെ വിതരണം ചെയ്യുന്നതും ലാലുവിെൻറ ഫാമിൽനിന്ന്. ഇതോടൊപ്പം നൂറുകണക്കിന് കാടകളെയും പ്രത്യേകം തയാറാക്കിയ കൂട്ടിൽ വളർത്തുന്നു. കാടവളർത്തൽ ലാഭകരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. മാസം നല്ല വരുമാനം ലഭിക്കുന്നതായും ലാലു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story