Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപീഡനക്കേസ് പ്രതിയെ...

പീഡനക്കേസ് പ്രതിയെ റിമാൻഡ്​ ചെയ്തു

text_fields
bookmark_border
പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ പ്രതി കോടതിയിൽ കീഴടങ്ങി. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി ജിജു എന്ന കുഞ്ഞിമോനെയാണ് (32) റിമാൻഡ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ കോഴിക്കോട് പോക്സോ കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ആഴ്ചകൾക്കുമുമ്പ് ഒളവണ്ണ സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയം പീഡിപ്പിച്ചെന്ന പരാതിയിൽ നല്ലളം െപാലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പെൺകുട്ടിയെയും കുടുംബത്തെയും നേരത്തേ അറിയാമായിരുന്ന പ്രതി വീട്ടിൽ ആളില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് കേസ്. അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ഹാജരാക്കിയശേഷമാണ് പീഡനവിവരമറിഞ്ഞത്. പൊലീസ് കേസെടുത്തതോടെ ഇയാൾ മുങ്ങുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story