Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:54 AM IST Updated On
date_range 6 March 2018 10:54 AM ISTയൂത്ത് കാരവൻ സ്വാഗതസംഘം ഓഫിസ് തുറന്നു
text_fieldsbookmark_border
കൊടിയത്തൂർ: മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി ഏപ്രിൽ 20ന് ചെറുവാടി ചാലിയാർ തീരത്ത് ഖിലാഫത്ത് നഗറിൽ യൂനിറ്റ് ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യൂത്ത് കാരവെൻറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെറുവാടി സീതി ഹാജി സൗധത്തിൽ കെ.വി. അബ്ദുറഹിമാൻ നിർവഹിച്ചു. കെ.പി. സുനീർ അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി , എൻ.കെ. അഷ്റഫ്, എസ്.എ. നാസർ, ഷാബൂസ് അഹമ്മദ് , വി.പി.എ.ജലീൽ, എൻ. ജമാൽ, നിസാം കാരശ്ശേരി, നാസർ തേക്കുംതോട്ടം, ശരീഫ് അക്കരപറമ്പ്, എ.കെ. റാഫി, കെ.വി.നവാസ്, ഫസൽ കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു. തലമുറസംഗമം സംഘടിപ്പിക്കുന്നു കൊടിയത്തൂർ: യുവചേതന വായനശാലയുടെ മുപ്പത്താറാം വാർഷികാഘോഷ ഭാഗമായി തലമുറസംഗമം മാർച്ച് പതിനൊന്നിന് കോട്ടമൽ സംഘടിപ്പിക്കുന്നു. പ്രദേശത്തെ വഴികാട്ടികളായ കാരണവന്മാരുടെ ജീവിത രീതിയും അനുഭവങ്ങളും പങ്കുവെക്കുന്ന നാട്ടറിവ് മത്സരം സംഘടിപ്പിക്കും. തുടർന്ന് സയൻസ് മിറാക്കിൾ എന്ന പരിപാടിയും കീരൻ കുട്ടി സത്യമറിയുന്നു എന്ന തെരുവ് നാടകവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story