Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.പി.സി പാസിങ്​​...

എസ്​.പി.സി പാസിങ്​​ ഒൗട്ട്​ പരേഡ്

text_fields
bookmark_border
കോഴിക്കോട്: സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി) സീനിയർ ബാച്ചി​െൻറ പാസിങ് ഒൗട്ട് പരേഡിൽ അസി. കമീഷണർ നാർകോട്ടിക് സെൽ എ.ജെ. ബാബു സല്യൂട്ട് സ്വീകരിച്ചു. പ്രധാനാധ്യാപകൻ വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കാഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന, ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥിക്ക് എസ്.പി.സിയുടെ 'സഹപാഠിക്ക് ഒരു കൈത്താങ്'പദ്ധതിയുടെ ഭാഗമായി വീൽചെയർ നൽകി. ചടങ്ങിനുശേഷം ഇൗ വർഷം സർവിസിൽനിന്ന് വിരമിക്കുന്ന എസ്.പി.സി അസി. നോഡൽ ഒാഫിസർ ഇ.കെ. മോഹനനും സീനിയർ കാഡറ്റുകൾക്കും യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കസബ സി.െഎ പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. മുരളി മോഹൻ (പ്രിൻസിപ്പൽ), സി.കെ. വിജയൻ (പി.ടി.എ പ്രസിഡൻറ്), രാഖി, സജീവൻ, സക്കീർ ഹുസൈൻ, മഹേഷ് ബാബു, സീന, കെ.കെ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story