Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTഇംഹാൻസിൽ ദിദ്വിന അന്താരാഷ്ട്ര ശിൽപശാല
text_fieldsbookmark_border
കോഴിക്കോട്: അക്കാദമി ഫോർ സൊല്യൂഷൻ ഫോക്കസ്ഡ് അേപ്രാച്ചസ് ആൻഡ് റിസർച്ചിെൻറയും(അസ്ഫർ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിെൻറയും (ഇംഹാൻസ്) സംയുക്താഭിമുഖ്യത്തിൽ 'സൊല്യൂഷൻ ഫോക്കസ്ഡ് കപ്പ്ൾ തെറപ്പി'ചികിത്സരീതിയെ ആസ്പദമാക്കി ദിദ്വിന ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാലക്ക് അമേരിക്കയിലെ ലോക പ്രശസ്ത സൈക്കോ തെറപ്പിസ്റ്റ് എല്ലിയോട്ട് കോണി നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മാനസികാരോഗ്യ വിദഗ്ധർ പങ്കെടുത്തു. രോഗവിവരങ്ങൾ ശേഖരിക്കുന്നതിനും രോഗനിർണയത്തിനും ഈന്നൽ നൽകുന്ന പരമ്പരാഗതരീതിക്കു പകരം പ്രായോഗികപ്രശ്നപരിഹാരത്തിനുള്ള വഴികളാണ് മനഃശാസ്ത്രജ്ഞർ തേടേണ്ടതെന്ന് അേദ്ദഹം അഭിപ്രായപ്പെട്ടു. ഞായറാഴ്ച നടന്ന സമാപനപരിപാടിയിൽ ഡോ. പി. കൃഷ്ണകുമാർ മുഖ്യാതിഥിയും ക്ലിനിക്കൽ സൈക്കോളജി വിഭാഗം െലക്ചറർ ഡോ. ജസീം സ്വാഗതവും ഡിപ്പാർട്മെൻറ് മേധാവി ഡോ. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story