Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:59 AM IST Updated On
date_range 5 March 2018 10:59 AM ISTമാമ്പുഴ വീണ്ടെടുക്കും; നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
മാമ്പുഴ വീണ്ടെടുക്കും; നവീകരണ പ്രവൃത്തി തുടങ്ങി കുറ്റിക്കാട്ടൂർ: ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അവരെ യജമാന്മാരായിക്കണ്ട് ചട്ടപ്പടി സമയം ഒഴിവാക്കി സേവനത്തിനു സന്നദ്ധരാവണമെന്നും അത് പൊതുസമൂഹം ശ്രദ്ധിച്ചുകൊണ്ടിരിക്കണമെന്നും തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സർക്കാറിെൻറ ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ മാമ്പുഴ നവീകരണ പ്രവൃത്തി കുറ്റിക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാം ശ്വസിക്കുന്ന വായു മലിനമാവാതിരിക്കാൻ ചുറ്റുപാടുകൾ ശുചിയായിരിക്കണം. തോടുകളിലേക്കും ജലാശയങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. മാമ്പുഴ നവീകരണ പദ്ധതിയോട് ജനം ഒറ്റക്കെട്ടായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാമ്പുഴ മലിനമായപ്പോൾ ഒമ്പതു വർഷത്തോളമായി, മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മുറവിളികൾക്ക് അധികൃതർ കാതോർത്തതിെൻറ ഫലം കൂടിയായി ഈ നവീകരണ പ്രവൃത്തി. കുറ്റിക്കാട്ടൂരിൽനിന്നു തുടങ്ങി പെരുവയൽ, പെരുമണ്ണ, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിപ്പുഴയിൽ പതിക്കുന്ന 18 കി.മീ. ദൈർഘ്യമുള്ള പുഴയുടെ ഒമ്പതര കി.മീ. നവീകരണമാണ് ആദ്യഘട്ടത്തിൽ നടക്കുക. 1.75 കോടി െചലവു വരുന്ന പദ്ധതി കോഴിക്കോട് ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, ഗ്രാമ പഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രഥമഘട്ടത്തിലെ പ്രവൃത്തിയിൽ പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ചളിയും എടുത്ത് വൃത്തിയാക്കും. പുഴയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ നെറ്റു കെട്ടി സംരക്ഷിക്കും. നാടിെൻറ ഉത്സവമായി നടന്ന പരിപാടിയിൽ എം.കെ. രാഘവൻ എം.പി, പി.ടി.എ. റഹീം എം.എൽ.എ എന്നിവരും ഹരിത കേരള മിഷൻ ചെയർപഴ്സൻ ടി.എൻ. സീമ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത എന്നിവർ സംസാരിച്ചു. എൽ.എസ്.ജി.ഡി അസി. എൻജിനീയർ മുഹമ്മദ് അശ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ് നന്ദി പറഞ്ഞു. photo: mampuzha10.jpg മാമ്പുഴ നവീകരണ പ്രവൃത്തി ഉദ്ഘാടനം തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story