Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനോബലംകൊണ്ട്​...

മനോബലംകൊണ്ട്​ ശരീരത്തെ അതിജീവിച്ച്​ താളംതെറ്റാതെ നൂർ ജലീല

text_fields
bookmark_border
എ. ബിജുനാഥ് കോഴിക്കോട്: നിസ്സാര അലട്ടലുകൾക്കുപോലും ജീവിതം തകർന്നെന്നു കരുതി വേവലാതിപ്പെടുന്നവർക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള ഗുണപാഠകഥയാണ് കുന്ദമംഗലം സ്വദേശിനി നൂർ ജലീലയുടേത്. ജനിച്ചുവീണപ്പോൾതന്നെ ഉടലിൽ ഇരുകൈപ്പത്തികളും കാൽപാദങ്ങളും ഇല്ലാത്തതിനാൽ തങ്ങളുടെ മകൾ മുറിക്ക് പുറത്ത് കടക്കില്ലെന്നും കട്ടിൽവിെട്ടാരു ജീവിതമില്ലെന്നും രക്ഷിതാക്കൾ കരുതിയതാണ്. എന്നാൽ, പ്ലസ്വൺ വിദ്യാർഥിനിയായ നൂർ ജലീലയുടെ പ്രവർത്തനങ്ങൾ കാണുേമ്പാൾ രക്ഷിതാക്കൾക്കും വൈദ്യശാസ്ത്രത്തിനുതന്നെയും അതിശയമാണ്. ജലീലയുടെ ഇരു കൈകളും കൈമുട്ടിനു താഴെവരെ മാത്രമേയുള്ളൂ. ഇരുകാലുകളും മുട്ടിനു താഴെ ഇഞ്ചുകൾ മാത്രം. പക്ഷേ, ത​െൻറ ഒരാവശ്യത്തിനും പരസഹായമില്ലാതെ ജീവിക്കാനാവുന്ന അവസ്ഥ, അതിലുപരി മറ്റുള്ളവരെ സഹായിക്കാനുള്ള ശേഷിയും നൂർ നേടിക്കഴിഞ്ഞു. മനോബലംകൊണ്ട് ശരീരബലത്തെ അതിജീവിക്കുന്ന കാഴ്ചകളാണ് കുന്ദമംഗലത്തെ മുണ്ടോട്ടുചാലിൽ കരീമി​െൻറയും ഭാര്യ അസ്മയുടെയും വാടക വീട്ടിൽ. ദൈവം തന്ന അനുഗ്രഹം കുറഞ്ഞുപോയി എന്ന് നൂർ കരുതുന്നില്ല. കൈപ്പത്തിയോ വിരലുകളോ ഇല്ലാത്ത നൂർ ഇരുകൈത്തണ്ടകൾക്കിടയിൽ പേന തിരുകി എഴുതുേമ്പാൾ വെള്ളക്കടലാസിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന മനോഹരങ്ങളായ അക്ഷരങ്ങളാണ് പിറക്കുന്നത്. ബംഗളൂരുവിൽ നടന്ന ദേശീയ ചിത്രരചനാമത്സരത്തിൽ മൂന്നാംസ്ഥാനമാണ് നൂർ നേടിയതെങ്കിലും നൂറി​െൻറ ചിത്രങ്ങളുടെ ചാരുതയും ആശയമികവും ആരെയും അത്ഭുതപ്പെടുത്തും, വരച്ചത് നൂർ ആണെന്ന് പറയുേമ്പാൾ അതിലേറെ അമ്പരപ്പും. ശ്രുതിഭംഗംവരാതെ ത​െൻറ കൈകൾകൊണ്ട് വയലിൻ വായിക്കുന്നത് കാണുേമ്പാൾ ആരുടെയും ഉള്ളിൽ നൂർ ജലീല ഒരു ഇതിഹാസം തീർക്കും. നന്നായി ഗാനമാലപിക്കുന്ന ഇൗ പെൺകുട്ടി വിവിധ പ്രസംഗമത്സരങ്ങളിൽ സംസ്ഥാനതലത്തിൽവരെ മത്സരിച്ച് സമ്മാനം നേടിയിട്ടുണ്ട്. തിരൂരിൽ നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ പെങ്കടുത്തതോടെ നൂറി​െൻറ ചിന്തയിൽ മാറ്റം വന്നു. വീൽചെയറിൽ ചലിക്കുന്ന കുറേയേറെ പേരെ ഒരുമിച്ചുകണ്ടപ്പോൾ താൻ അണിഞ്ഞ കമ്പിക്കാലുകളെ നൂർ ഏറെ സ്നേഹിച്ചു. അതുകൊണ്ടുതന്നെ ത​െൻറ ജീവിതത്തിലെ ഒാരോ ദിവസവും ഒാരോ കഴിവുകൾ കണ്ടെത്താനുള്ള പരീക്ഷണമാണ്. തനിക്ക് ഒരു കുറവുമില്ലെന്ന് മനസ്സിലായതുകൊണ്ട് ഇേപ്പാൾ പെയ്ൻ ആൻഡ് പാലിയേറ്റിവ് സ​െൻററുകളിൽ എത്തും. തിരൂരിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ​െൻററുമായി ബന്ധപ്പെട്ടാണ് പ്രവർത്തനമെങ്കിലും മറ്റു സ്ഥാപനങ്ങളെക്കുറിച്ചും സംഘടനകളെക്കുറിച്ചും അന്വേഷണത്തിലാണ്. െഡൻറിസ്റ്റായ മൂത്ത സഹോദരി െഎഷയും സഹായത്തിനുണ്ട്. അവയവം നൽകാൻ പിശുക്കുകാണിച്ച ദൈവം അവയുടെ ശക്തിയായി ജീവിതത്തിൽ ചിലരെ സമ്മാനിച്ചിട്ടുണ്ട്. െഎ.എസ്.ആർ.ഒ മുൻ പ്രോജക്ട് ഡയറക്ടർ ഇ.കെ. കുട്ടി, ഡോ. ആർ.വി. ജാവേദ്, നാസർ കുറ്റൂർ, അധ്യാപിക ലക്ഷ്മി രാജൻ... അങ്ങനെ ഒരുകൂട്ടം ആളുകൾ. ജീവിക്കാൻ ബുദ്ധിയും കണ്ണും കാലും കൈയും എല്ലാം കൂടി ഒന്നിച്ചുവേണമെന്നില്ലെന്നതാണ് നൂറി​െൻറ അഭിപ്രായം. ശാസ്ത്രവിഷയങ്ങളിൽ മികച്ച വിദ്യാർഥിനിയായ നൂർ പ്ലസ് വണിന് സയൻസ് ഗ്രൂപ് എടുത്ത് പഠിക്കണമെന്ന് കരുതിയതാണ്. പക്ഷേ, കീറിമുറിച്ച് പഠിക്കാനുള്ള വിഷയമായതിനാൽ ലാബ് ഉൾപ്പെടെയുള്ളവക്ക് കൈപ്പത്തികളുടെ അഭാവം തടസ്സമാകുമോയെന്ന മാതാവി​െൻറ സംശയം നൂറിനെ പിന്തിരിപ്പിച്ചു. രസതന്ത്രത്തിൽ ബിരുദമെടുത്ത ഉമ്മയുടെ വാക്കുകൾ അവസാനമായി കണ്ട് കോമേഴ്സ് എടുക്കുകയായിരുന്നു. എങ്കിലും ചെറുപ്പംമുതലേ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് നാസയിൽ കാൽവെക്കണമെന്നത്. ആ ആഗ്രഹം മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. കൃത്രിമ കൈപ്പത്തി വെക്കാൻ ഡോക്ടർമാർ ഉൾപ്പെടെ പലരും പറഞ്ഞപ്പോൾ ദൈവം തന്നത് അതുപോലെ നിൽക്കെട്ട എന്ന് പറഞ്ഞ് സ്നേഹപൂർവം അവ തള്ളിക്കളഞ്ഞു. ചികിത്സക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് വാടകവീട്ടിലായ നൂറിന് മാസവാടകയുടെ ഭീതിയില്ലാതെ കഴിയാനുള്ള വീട് ഒരു സ്വപ്നമാണ്. ചലിക്കുന്ന കൈയും കാലും ഉള്ളവർ ജീവിതേത്താട് നന്ദി പറയാതിരിക്കുേമ്പാൾ അവ ഇല്ലാത്തൊരാൾ ജീവിതത്തെ ആഘോഷമാക്കുകയാണ്; മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിച്ചും സഹായിച്ചും. ഒപ്പം നൂറി​െൻറ മനസ്സിൽ ഒരു ഉറച്ച തീരുമാനമുണ്ട്; ആദ്യം ഒരു ഇംഗ്ലീഷ് അധ്യാപികയാവുക, പിന്നെ െഎ.എ.എസ്.
Show Full Article
TAGS:LOCAL NEWS 
Next Story