Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള പ്രവാസി സംഘം 15ാം...

കേരള പ്രവാസി സംഘം 15ാം വാർഷികം

text_fields
bookmark_border
നാദാപുരം: കേരള പ്രവാസി സംഘം നാദാപുരം ഏരിയ 15ാം വാർഷികം ആഘോഷിച്ചു. വർണശബളമായ ഘോഷയാത്ര കല്ലാച്ചിയിൽനിന്ന് ആരംഭിച്ച് പയന്തോങ്ങിൽ സമാപിച്ചു. കല്ലാച്ചി ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക സമ്മേളനം പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത, കബീർ സലാല, ആയിഷ മൊയ്തു, വി.പി. നാണു എന്നിവർ സംസാരിച്ചു. കെ.ടി.കെ. ഭാസ്കരൻ സ്വാഗതവും ടി.കെ. കണ്ണൻ നന്ദിയും പറഞ്ഞു. അരൂർ പത്മനാഭ​െൻറ പ്രവർത്തനം പുതുതലമുറ മാതൃകയാക്കണം -ടി. സിദ്ദീഖ് നാദാപുരം: പൊതുപ്രവർത്തകരും പുതുതലമുറയും അരൂർ പത്മനാഭനെ പോലുള്ളവരുടെ ജീവിതരീതി മാതൃകയാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന അരൂർ പത്മനാഭ​െൻറ ചരമവാർഷികത്തി​െൻറ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സജീവൻ അധ്യക്ഷത വഹിച്ചു. റഷീദ് കണ്ണൂർ, വി.എം. ചന്ദ്രൻ, മോഹനൻ പാറക്കടവ്, എം.കെ. ഭാസ്‌കൻ, മരക്കാട്ടേരി ദാമോദരൻ എന്നിവർ സംസാരിച്ചു. ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് കടമേരി ബാലകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, മരക്കാട്ടേരി ദാമോദരൻ, കെ. സജീവൻ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, പി.എം. നാണു, കെ. പ്രദീഷ്, കെ. സീന, പി.പി. സന്തോഷ്, പി.എം. സവിത എന്നിവർ നേതൃത്വം നൽകി. മുടവന്തേരിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ നാദാപുരം: മുടവന്തേരിയിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുടവന്തേരിയിലെ പറമ്പത്ത് ജിതിൻ ലാലിനെയാണ് (25) നാദാപുരം സി.ഐ എം.പി. രാജേഷ് അറസ്റ്റ് ചെയ്തത്. മഠത്തിൽ സുബൈറിനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഞായറാഴ്ച പുലർച്ചയോടെയാണ് ജിതിനെ വീട്ടിൽനിന്ന് പൊലീസ് കസ് റ്റഡിയിലെടുത്തത്. പൊലീസ് പിടികൂടിയ പ്രതി നിരപരാധിയാണെന്നു പറഞ്ഞ് സി.പി.എം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് നിലപാടിലുറച്ച് നിൽക്കുകയും അറസ്റ്റ് രേഖപ്പെടുത്തി നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയുമായിരുന്നു. കോടതി പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story