Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:56 AM IST Updated On
date_range 5 March 2018 10:56 AM IST'മിനിമം പെൻഷൻകാരെ റേഷൻ അർഹത മാനദണ്ഡത്തിൽ ഉൾപ്പെടുത്തണം'
text_fieldsbookmark_border
ബാലുശ്ശേരി: മിനിമം പെൻഷൻകാരെ റേഷൻ അർഹത മാനദണ്ഡത്തിൽ ഉൾപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പൂനൂർ വ്യാപാര ഭവൻ ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് പെൻഷെൻറ ഉദ്ഘാടനം ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ നായർ നിർവഹിച്ചു. പി. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. അപ്പുക്കുട്ടി, കെ.പി. രാഘവൻ, വി.കെ. സുകുമാരൻ മാസ്റ്റർ, പി.പി. അബ്ബാസ്, എം. ഷെർളി, കെ.വി. രാധ എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും സി.കെ. കേളുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി. ബാലൻ (പ്രസി), പി.സി. ബാലൻ (സെക്ര), വി.കെ. വേണുഗോപാൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story