Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെൽഫെയർ പാർട്ടി മണ്ഡലം...

വെൽഫെയർ പാർട്ടി മണ്ഡലം ക​ൺവെൻഷൻ

text_fields
bookmark_border
കൊയിലാണ്ടി: ത്രിപുരയടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഫാഷിസ്റ്റ് ശക്തികളുടെ വിജയം താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പോടെ ഫാഷിസം ഇന്ത്യയിൽനിന്ന് പിഴുതെറിയപ്പെടുമെന്നും വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യിദ്ദീൻ അഭിപ്രായപ്പെട്ടു. വ്യാപാരഭവനിൽ നടന്ന വെൽഫെയർ പാർട്ടി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല സെക്രട്ടറി ശാക്കിർ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി ടി.എ. ജുനൈദ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.കെ. അബ്ദുല്ല വരവുചെലവ് കണക്ക് അവതരിപ്പിച്ചു. കെ. ഹസ്സൻ കുട്ടി മാസ്റ്റർ സ്വാഗതവും ഫൈസൽ വയനാട് സമാപന പ്രഭാഷണവും നടത്തി. മണ്ഡലം ഭാരവാഹികൾ: ശശീന്ദ്രൻ ബപ്പൻകാട് (പ്രസി), ടി.എ. ജുനൈദ് (ജന. സെക്ര), കലന്തൻ ഏരൂർ (ട്രഷ), കെ. ഹസ്സൻ കുട്ടി, റസീന സമീർ (വൈ.പ്രസി) പി.കെ. അബ്ദുല്ല, ചന്ദ്രിക കൊയിലാണ്ടി ( അസി.സെക്ര)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story