Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:24 AM GMT Updated On
date_range 5 March 2018 5:24 AM GMTഅക്ഷയ വാർഷികവും കുടുംബസംഗമവും നടത്തി
text_fieldsbookmark_border
പേരാമ്പ്ര: സൂപ്പിക്കട അക്ഷയ സ്വയംസഹായ സംഘം വാർഷികാഘോഷവും കുടുംബസംഗമവും നടത്തി. കുടുംബസംഗമം എ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. മേജർ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വി.കെ. നാരായണൻ അടിയോടി, സി.എൻ. ദിനേശ്കുമാർ, എം.കെ. ദാമോദരൻ, സി.കെ. ബാലകൃഷ്ണൻ, വി.എം. ബാബു, എം.കെ. ശ്രീധരൻ, വി.എം. ബാലകൃഷ്ണൻ, എ.കെ. സത്യൻ, എം.കെ. കുഞ്ഞമ്മത്, കെ.പി. യൂസഫ്, ഷീന ബാലൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. ഗോപി സ്വാഗതവും വി. സജി നന്ദിയും പറഞ്ഞു. റേഡിയോ പരിപാടി ഉദ്ഘാടനം ചെയ്തു കായണ്ണ: മാട്ടനോട് എ.യു.പി സ്കൂൾ കുട്ടികളുടെ റേഡിയോ പരിപാടി വാർഡ് അംഗം ഷിനി രമേശ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ. ബീന അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലകലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ ആത്മന മനോജ് മുഖ്യാതിഥിയായിരുന്നു. ജോമോൾ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം വേദി ചെയർമാൻ എം.കെ. ബാലൻ സ്വാഗതവും സി. ആര്യനന്ദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story