Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:51 AM IST Updated On
date_range 5 March 2018 10:51 AM ISTഹയർ സെക്കൻഡറി ശാക്തീകരണം അനിവാര്യം ^കെ.എച്ച്.എസ്.ടി.യു
text_fieldsbookmark_border
ഹയർ സെക്കൻഡറി ശാക്തീകരണം അനിവാര്യം -കെ.എച്ച്.എസ്.ടി.യു കോഴിക്കോട്: ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ അധ്യാപനത്തിൽനിന്ന് ഒഴിവാക്കിയും ഒാഫിസ് സ്റ്റാഫിനെ നിയമിച്ചും ഹയർ സെക്കൻഡറി മേഖല ശാക്തീകരിക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി പ്രിൻസിപ്പൽമാർ ഹയർ സെക്കൻഡറി സ്കൂളിലെ അക്കാദമിക്-ഭരണ ചുമതലകളുടെ ഭാരത്താൽ പ്രയാസം നേരിടുകയാണ്. ഇതിൽ മാറ്റംവരണമെങ്കിൽ മുൻ സർക്കാർ നിയോഗിച്ച ലബ്ബ കമീഷൻ നിർദേശിച്ചതുപ്രകാരം ക്ലർക്ക്, പ്യൂൺ, ലൈബ്രേറിയൻ തസ്തികകൾ യാഥാർഥ്യമാക്കണമെന്നും സമ്മേളനത്തിലെ പ്രിൻസിപ്പൽ ഫോറം സെഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ താജ് മൻസൂർ അധ്യക്ഷത വഹിച്ചു. കെ.എച്ച്.എസ്.ടി.യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി എസ്. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൺവീനർ കെ.കെ. അബൂബക്കർ, സക്കീർ, കെ.വി. ഫൈസൽ, റഹ്മത്തുല്ല, വി. സജിത്ത്, പി. കുഞ്ഞമ്മദ്, സവാദ്, റഫീഖ് കല്ലടി, ഗഫൂർ കാപ്പൻ അനസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story