Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരകര്‍ഷകര്‍ക്ക്​...

കേരകര്‍ഷകര്‍ക്ക്​ ആശ്വാസമായി കാവുന്തറയില്‍ കയറുൽപാദന ഫാക്ടറിയൊരുങ്ങുന്നു

text_fields
bookmark_border
കേരകര്‍ഷകര്‍ക്ക് ആശ്വാസമായി കാവുന്തറയില്‍ കയറുൽപാദന ഫാക്ടറിയൊരുങ്ങുന്നു മേപ്പയൂർ: കയര്‍ ഉൽപാദന മേഖലക്ക് കരുത്തു പകര്‍ന്ന് നടുവണ്ണൂർ കാവുന്തറയില്‍ രണ്ട് ഫാക്ടറികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതോടൊപ്പം പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ സംരംഭം മലബാറില്‍ ആദ്യത്തേതാണ്. ഫാക്ടറി തൊഴിലാളികള്‍ക്കുള്ള പരിശീലനം ഉടനെ ആരംഭിക്കും. കേന്ദ്ര മൈക്രോ, സ്മാള്‍ ആൻഡ് മീഡിയം എൻറര്‍പ്രൈസസ് മന്ത്രാലയത്തിന് കീഴിലുള്ള കയര്‍ ബോര്‍ഡി​െൻറ സാമ്പത്തിക സഹായത്തോടെ ബാലുശ്ശേരി കയര്‍ ക്ലസ്റ്ററി​െൻറ നേതൃത്വത്തിലാണ് കയര്‍ ഉൽപാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. കോഴിക്കോട് നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിലേയും കയര്‍ബോര്‍ഡിലെയും സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഒന്നേകാല്‍ കോടി രൂപയാണ് കയര്‍ബോര്‍ഡ് പദ്ധതിക്കായി അനുവദിച്ചത്. ബാക്കി തുക സംരംഭകര്‍ കണ്ടെത്തുകയായിരുന്നു. ബാലുശ്ശേരി ബ്ലോക്കിലുള്ള ഏഴു പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന ഉണ്ണികുളം, വാകയാട്, കൂരാച്ചുണ്ട്, കാവുന്തറ സംയോജിത കയര്‍ വ്യവസായ സഹകരണ സഹകരണ സംഘങ്ങളിലെ 420 ഗുണഭോക്താക്കളാണ് ക്ലസ്റ്റര്‍ പരിധിയിലുള്ളത്. അത്യാധുനിക യന്ത്രങ്ങളാണ് കയര്‍ ഫാക്ടറിയില്‍ സ്ഥാപിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര, ഹരിപ്പാട് കയര്‍ ക്ലസ്റ്ററുകളില്‍ മാത്രമാണ് നിലവില്‍ സമാനമായ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. കാവുന്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി കയര്‍ ക്ലസ്റ്റര്‍ െഡവലപ്‌മ​െൻറ് സൊസൈറ്റിയുടെ കീഴില്‍ 10 അംഗ കമ്മിറ്റിക്കാണ് ഫാക്ടറി നടത്തിപ്പി​െൻറ പൂർണ ചുമതല. പൂര്‍ണമായും യന്ത്രങ്ങളുടെ സഹായത്തോടെ തൊണ്ടു തല്ലി ഫൈബറാക്കുന്ന ഡീ ഫൈബറിങ് (ഫൈബര്‍ എക്‌സ്ട്രാക്ഷന്‍ മെഷിന്‍) യൂനിറ്റും ഫൈബറുകള്‍ 18 തരം കയറുകളാക്കി മാറ്റുന്ന ആറ് ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങളും രണ്ട് കേന്ദ്രങ്ങളിലായുണ്ട്. ഫൈബറുകള്‍ കൈകൊണ്ട് എടുത്തിടുന്നതിന് പകരം ഓട്ടോ ഫൈബര്‍ ഫീഡറുകളാണ് ഫാക്ടറിയില്‍ സ്ഥാപിച്ചിരിക്കുന്നത്. എട്ടു മണിക്കൂറില്‍ 20,000 തൊണ്ടുകള്‍ ഫൈബറാക്കി മാറ്റാന്‍ കഴിയുന്ന ഡീ ഫൈബറിങ് യന്ത്രം കയറുല്‍പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് സഹായകരവുമാണ്. അധ്വാനഭാരം കുറയുന്നു എന്നു മാത്രമല്ല മാന്യമായ കൂലിയും തൊഴിലാളികള്‍ക്ക് ലഭിക്കുന്നു. ഒരു ദിവസം 60 കിലോ വീതം കയര്‍ നിര്‍മിക്കുന്ന ആറ് ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങളുണ്ടിവിടെ. ഫൈബര്‍ നിര്‍മിക്കുമ്പോള്‍ ഉപോൽപന്നമായി ലഭിക്കുന്ന ചകിരിച്ചോറ് ഗുണനിലവാരമുള്ള ജൈവവളമാക്കി മാറ്റുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചകിരിച്ചോറിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് കുറഞ്ഞ വിലക്ക് നല്‍കുന്നതോടൊപ്പം കോഴിക്കര്‍ഷകര്‍ക്കും നഴ്‌സറികള്‍ക്കും ചകിരിച്ചോറ് നല്‍കും. സൊസൈറ്റികളിലും സ്വാശ്രയ സംരംഭങ്ങളിലും ഉള്ള ഗുണഭോക്താക്കള്‍ക്ക് ഫാക്ടറി സൗകര്യം നിശ്ചിത ഫീസ് ഈടാക്കി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് തൊണ്ട് ഫൈബറാക്കാനും ഫൈബര്‍ കയറാക്കാനുമുള്ള അവസരമുള്ളതുകൊണ്ടുതന്നെ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരമാണ്. നാട്ടിന്‍പുറങ്ങളില്‍ വാങ്ങാനാളില്ലാതെ തൊണ്ടുകള്‍ നശിക്കുകയാണെന്നും കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ച -ഉണക്ക തൊണ്ടുകള്‍ സ്വീകരിക്കുന്നതിനാല്‍ അവര്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കുമെന്നും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെടഞ്ഞോത്ത് പി. രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ്ങാണ് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നത്. എം.കെ. രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. photo mepa44.jpg ബാലുശ്ശേരി കയര്‍ ക്ലസ്റ്ററി​െൻറ നേതൃത്വത്തില്‍ അത്യാധുനിക യന്ത്രസൗകര്യങ്ങളോടുകൂടി കാവുന്തറയില്‍ നിര്‍മിച്ച മലബാറിലെ ആദ്യ കയര്‍ ഉൽപാദന ഫാക്‌ടറിയില്‍ ട്രയൽ‍ റണ്‍ ആരംഭിച്ചപ്പോള്‍
Show Full Article
TAGS:LOCAL NEWS 
Next Story