Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോണിക്ക്​ സഭയും...

ജോണിക്ക്​ സഭയും വിശ്വാസിസമൂഹവും മാപ്പുനൽകുന്നുവെന്ന്​ മാര്‍ ജോർജ്​ ആലഞ്ചേരി

text_fields
bookmark_border
കാലടി: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിെന കൊലപ്പെടുത്തിയ കപ്യാര്‍ ജോണിക്ക് സഭയും വിശ്വാസിസമൂഹവും പ്രാർഥനമനോഭാവത്തോടെ മാപ്പുനൽകുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആർച് ബിഷപ് കർദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി. താന്നിപ്പുഴ ഈസ്റ്റ് ചേരാനല്ലൂര്‍ സ​െൻറ് ഫ്രാൻസിസ് സേവ്യര്‍ പള്ളിയിൽ റെക്ടറി​െൻറ സംസ്‌കാര ശുശ്രൂഷകൾക്ക് മുന്നോടിയായി നൽകിയ സന്ദേശത്തിലാണ് കർദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായി നടന്ന സമൂഹബലിയില്‍ മേജര്‍ ആർച് ബിഷപ് കർദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ. തേലക്കാട്ടി​െൻറ സഹപാഠിയും തൃശൂര്‍ അതിരൂപത സഹായ മെത്രാനുമായ മാര്‍ ടോണി നീലങ്കാവില്‍ വചനസന്ദേശം നൽകി. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്മാരായ മാര്‍ സെബാസസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തൻവീട്ടില്‍, മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, പാല രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സത്‌ന രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സഹകാർമികരായി. മൂവാറ്റുപുഴ രൂപത ബിഷപ് എബ്രഹാം മാര്‍ ജൂലിയോസ്, അതിരൂപതയിലെയും വിവിധ സന്യാസസമൂഹങ്ങളിലെയും വൈദികര്‍, വിശ്വാസികള്‍, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരുൾെപ്പടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story