Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമഹൃദയങ്ങളിലേക്ക്...

ഗ്രാമഹൃദയങ്ങളിലേക്ക് കൺതുറക്കുന്ന ചിത്രങ്ങൾ

text_fields
bookmark_border
കോഴിക്കോട്: പലവിധ സംസ്കാരങ്ങൾ പേറുന്ന, പല ഭാഷകൾ പറയുന്ന, പലവേഷങ്ങൾ ധരിക്കുന്ന ഇന്ത്യയിലെ പലയിടങ്ങളിലുള്ള ദൃശ്യങ്ങളെ പകർത്തിെവച്ചൊരു ചിത്രയാത്ര. കോട്ടയം ഈരാറ്റുപേട്ട സ്വദേശി സുബിൻ എബ്രഹാമി​െൻറ 'വൈൽ വാക്കിങ് ത്രൂ ദി സോയിൽ' എന്ന ചിത്രപ്രദർശനമാണിത്. അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങിയ പ്രദർശനത്തിൽ രാജ്യത്തി​െൻറ വിവിധ കോണുകളിലെ വയലുകളിലും നദീതീരങ്ങളിലും താഴ്വാരങ്ങളിലും കണ്ടെത്തിയ കാഴ്ചകളെ കാൻവാസിലേക്ക് പകർത്തുകയാണ് ചിത്രകാരൻ. ഉത്തരേന്ത്യൻ ഗ്രാമങ്ങളും കർഷകരുടെയും ഗ്രാമീണരുടെയും ജീവിതങ്ങളും അവരുടെ ഉപജീവനവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളും പ്രകൃതിസൗന്ദര്യവുമെല്ലാം വർണങ്ങളായി നിറയുന്നുണ്ട്. യാത്രകളിലൂടെ രാജ്യത്തിലെ വിവി‍ധ ഗ്രാമഹൃദയങ്ങളെ കണ്ടറിഞ്ഞാണ് ചിത്രകാരൻ സുബിൻ വരച്ചിട്ടുള്ളത്. ഗംഗയുടെയും സത്്ലജി​െൻറയും ഗോദാവരിയുടെയുമെല്ലാം തീരപ്രദേശങ്ങൾ ഇത്തരത്തിൽ ഫ്രെയിമുകളിലുണ്ട്. ഇത്തരത്തിൽ 30 ചിത്രങ്ങളാണ് പലയിടങ്ങളിൽ പോയി ഇദ്ദേഹം പകർത്തിയിട്ടുള്ളത്. ചിത്രകലയിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുബിൻ എബ്രഹാമി​െൻറ കോഴിക്കോട്ടെ ആദ്യത്തെ പ്രദർശനമാണിത്. മാർച്ച് എട്ടിന് സമാപിക്കും. രാവിലെ 11 മുതൽ വൈകീട്ട് എട്ടു വരെയാണ് പ്രദർശനം. photo pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story