Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:12 AM GMT Updated On
date_range 5 March 2018 5:12 AM GMTആവേശമായി വടംവലി മത്സരം; വി.ആർ കോടമ്പുഴ ജേതാക്കൾ
text_fieldsbookmark_border
ഫറോക്ക്: നവചേതന കലാ സാംസ്കാരിക വേദി കള്ളിവള വിെൻറ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് ഫ്ലഡ്ലിറ്റ് വടംവലി മത്സരത്തിൽ ചെയ്ഞ്ച് ആൻഡ് ചലഞ്ച് ബെൻസിഗ്മയുടെ സഹകരണത്തോടെ വി.ആർ കോടമ്പുഴ വാട്സ്ആപ് കൂട്ടായ്മ ജേതാക്കളായി. റെഡ്സ്റ്റാർ രണ്ടാം സ്ഥാനം നേടി. പത്തോളം ടീമുകൾ ടൂർണമെൻറിൽ പങ്കെടുത്തു. മത്സരം ഫറോക്ക് എസ്.ഐ എ. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. രവി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. അബ്ദുൽ ഫൈസൽ, കെ. സുരേഷ്, വി.ആർ അഡ്മിൻ ചാലിൽ തോട്ടുങ്ങൽ ജലീൽ, എൻ.പി. യൂസുഫ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ചാലിൽ തോട്ടുങ്ങൽ ജലീൽ ട്രോഫികൾ വിതരണം ചെയ്തു. ശ്രീനാഥ് സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു. photo: v.r. kodampuzha.jpg വടംവലി മത്സരത്തിൽ ജേതാക്കളായ വി.ആർ കോടമ്പുഴ ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story