Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ്​ രാപ്പകൽ...

യു.ഡി.എഫ്​ രാപ്പകൽ സമരം

text_fields
bookmark_border
ബാലുശ്ശേരി: ഒരു നാണയത്തി​െൻറ ഇരു വശങ്ങളായി സംഘ്പരിവാറും സി.പി.എമ്മും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി പറഞ്ഞു. യു.ഡി.എഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ബാലകൃഷ്ണൻ കിടാവ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, ഡി.സി.സി സെക്രട്ടറി കെ.വി. ബാബു, കെ. രാമചന്ദ്രൻ, കെ.എം. ഉമ്മർ, ടി. ഗണേഷ്ബാബു, കെ.കെ. പരീത്, സുരേന്ദ്രൻ, ഹരിദാസ്, നാസർ എസ്റ്റേറ്റ്മുക്ക്, ചേലേരി മമ്മുക്കുട്ടി, കെ. അഹമ്മദ്കോയ, കെ.ജെ. പോൾ, ഇ.ടി. ബിനോയ് എന്നിവർ സംസാരിച്ചു. ഒ.കെ. അഹമ്മദ് സ്വാഗതം പറഞ്ഞു. കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും െകാലപാതക രാഷ്ട്രീയത്തിനുമെതിരെ യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരം ഞായറാഴ്ച രാവിലെ 10ന് സമാപിക്കും. സമാപന യോഗം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story