Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:03 AM IST Updated On
date_range 2 March 2018 11:03 AM ISTജില്ല അധ്യാപക പരിശീലനം സംഘടിപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും നേതൃത്വം നൽകുന്ന വിദ്യാലയ എക്കോ ക്ലബായ ദേശീയ ഹരിതസേനയുടെ ജില്ല അധ്യാപക പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഒരു വർഷം വിദ്യാലയങ്ങളിലും പുറത്തുമായി സംഘടിപ്പിക്കേണ്ട പരിപാടികളുടെ ഹരിത കലണ്ടർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദിന് കൈമാറി ജില്ലാ കലക്ടർ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഫോർ ഹെർബൽ റിസർച്ച് ഡെവലപമെൻറ് ഡയറക്ടർ സി.പി. കോയ, വടകര വിദ്യാഭ്യാസ ജില്ല കോ-ഓർഡിനേറ്റർ കുന്നുമ്മൽ രാമകൃഷ്ണൻ, എ. ശ്രീവത്സൻ, കോഴിക്കോട് സിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി. ജനാർദനൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ടി.പി. പത്മനാഭൻ, ഡോ. എൻ. സിജേഷ് എന്നിവർ ക്ലാസെടുത്തു. ജില്ലാ കോ-ഓഡിനേറ്റർ എം.എ. ജോൺസൺ സ്വാഗതവും വിദ്യാഭ്യാസ ജില്ലാ കോഓഡിനേറ്റർ പി. രമേഷ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story