Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTയു.ഡി.എഫ് രാപകൽ സമരത്തിന് നാളെ തുടക്കം
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന രാപകൽ സമരത്തിനുള്ള ഒരുക്കം പൂർത്തിയായതായി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് മൂന്ന്, നാല് തീയതികളിൽ 13 നിയോജക മണ്ഡലങ്ങളിലും സമരം നടക്കും. മൂന്നിന് രാവിലെ 10ന് തുടങ്ങുന്ന പരിപാടിയിൽ കേന്ദ്ര സർക്കാറിെൻറ കോർപറേറ്റ് ഫാഷിസ്റ്റ് അനുകൂല നിലപാടുകൾക്കെതിരെയും എൽ.ഡി.എഫ് സർക്കാറിെൻറ അറുകൊല രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധം ഉയരും. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. പി. ശങ്കരൻ, കൺവീനർ എം.എ. റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, പി. വീരാൻകുട്ടി, മനോജ് ശങ്കരനല്ലൂർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story