Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലപ്പെരുമണ്ണ...

തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ്​ നിലനിർത്തി

text_fields
bookmark_border
മുസ്ലിം ലീഗിലെ സറീന റഫീഖാണ് വിജയിച്ചത് കൊടുവള്ളി: നഗരസഭയിലെ തലപ്പെരുമണ്ണ 19ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് സാരഥി സറീന റഫീഖ് തെരഞ്ഞെടുക്കപ്പെട്ടു. 97 വോട്ടി​െൻറ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇരുമുന്നണികൾക്കും അഭിമാനപോരാട്ടമായിരുന്ന തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ മുസ്ലിം ലീഗിന് സിറ്റിങ് സീറ്റ് നിലനിർത്തി അഭിമാനനേട്ടം കൈവരിക്കാനായി. സറീന റഫീഖ് 484 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി എൽ.ഡി.എഫ് ജനപക്ഷമുന്നണി സ്ഥാനാർഥി ഷബ്ന നൗഫലിന് 387 വോട്ടുകൾ മാത്രമാണ് നേടാനായത്. സ്വതന്ത്ര റിബലുകളായി മത്സരിച്ച എൻ.കെ. ഷബ്ന ആറും സറീന സിദ്ദീഖ് മൂന്നും റുബീന നൗഫൽ 11ഉം വോട്ടുകൾ നേടി. ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭ കോൺഫറൻസ് ഹാളിലാണ് വോട്ടുയന്ത്രം സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ 10 നാണ് വോട്ടെണ്ണൽ നടപടിക്രമങ്ങൾ ആരംഭിച്ചത്. പത്ത് മിനിറ്റിനകം ഫലം പുറത്ത് വന്നു. 472 പുരുഷ വോട്ടർമാരും 511 സ്ത്രീവോട്ടർമാരുമടക്കം 983 വോട്ടർമാരായിരുന്നു ഡിവിഷനിലുണ്ടായിരുന്നത്. ഇതിൽ 484 സ്ത്രീ വോട്ടർമാരും 407 പുരുഷ വോട്ടർമാരുമടക്കം 891 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതോടെ 90.64 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 86 വോട്ടി​െൻറ ഭൂരിപക്ഷത്തിലായിരുന്നു മുസ്ലിം ലീഗിലെ റസിയ ഇബ്രാഹിം വിജയിച്ചത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി 11 വോട്ട് അധികം നേടി. മുസ്ലിം ലീഗ് വനിത നേതാവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുമായ റസിയ ഇബ്രാഹിം ഭരണസമിതിക്കെതിരെ അഴിമതി ആരോപിച്ച് കഴിഞ്ഞ നവംബർ ഒന്നിന് രാജിവെച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story