Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കരോഗികൾക്ക്...

വൃക്കരോഗികൾക്ക് ആശ്വാസ​മാകാൻ 'തണൽ' ഡയാലിസിസ് ഇനി പയ്യോളിയിലും

text_fields
bookmark_border
പയ്യോളി: നഗരസഭ പരിധിയിലെയും മൂടാടി, തിക്കോടി, തുറയൂർ, മണിയൂർ ഗ്രാമപഞ്ചായത്തുകളിലെയും വൃക്കരോഗികൾക്ക് ആശ്വാസമാകാൻ പയ്യോളിയിൽ തണൽ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു. പെരുമാൾപുരത്ത് ദേശീയപാതക്കുസമീപം സ്വകാര്യ വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് ഡയാലിസിസ് കേന്ദ്രത്തിനായി കെട്ടിടം ഉയരുന്നത്. സംഘാടകരെേപ്പാലും അദ്ഭുതപ്പെടുത്തി വിദേശത്തും സ്വദേശത്തുമുള്ള വ്യക്തികളും സംഘടനകളും നൽകിയ സാമ്പത്തികസഹായങ്ങളും പിന്തുണയും കൊണ്ട് കെട്ടിടം പണി അവസാനഘട്ടത്തിലാണ്. ഗൾഫ് രാജ്യങ്ങളിലെ തണൽ യൂനിറ്റുകളാണ് കേന്ദ്രത്തിനാവശ്യമായ പരമാവധി തുക സമാഹരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ പി. കുൽസു, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി, തണൽ ചെയർമാൻ ഡോ. ഇദ്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കെട്ടിടത്തിനും മെഷീനും അനുബന്ധ ഉപകരണങ്ങൾക്കുമായി ഒരു കോടി 60 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 മെഷീനുകൾ പ്രവർത്തിക്കുന്നതിന് മാസത്തിൽ ആറു ലക്ഷം രൂപയാണ് ചെലവ്. കാരുണ്യ, സ്നേഹസ്പർശം എന്നിവയിൽനിന്ന് രണ്ട് ലക്ഷം രൂപ ലഭിക്കും. ബാക്കി നാലുലക്ഷം രൂപ കമ്മിറ്റി സമാഹരിക്കണം. വർഷത്തിൽ 50 ലക്ഷം രൂപ ഡയാലിസിസ് കേന്ദ്രത്തിന് ചെലവ് കണക്കാക്കുന്നു. മൂന്നുവർഷത്തേക്കുള്ള ഫണ്ട് സമാഹരണത്തിനായി വെള്ളിയാഴ്ച മുതൽ ഒരാഴ്ചക്കാലം ജനകീയ ധനസമാഹരണം നടക്കും. പ്രദേശത്തെ മുഴുവൻ വീടുകളിലും ഇതി​െൻറ സന്ദേശമെത്തിക്കും. 50 വീടുകൾക്ക് മൂന്ന് അംഗങ്ങളുള്ള സ്ക്വാഡായി തിരിഞ്ഞാണ് ധനസമാഹരണം നടത്തുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി. ഹനീഫ, ഷീജ പട്ടേരി, ഡോ. വി. ഇദ്രീസ്, മഠത്തിൽ അബ്ദുറഹിമാൻ, പാലത്തിൽ മജീദ്, ഹംസ കാട്ടുകണ്ടി, സി.പി. രവീന്ദ്രൻ, നൂറുദ്ദീൻ നന്തി എന്നിവർ സംബന്ധിച്ചു. ഫാഷിസം ഒരു വിചാരണ ഇന്ന് തിക്കോടിയിൽ പയ്യോളി: സൗഹൃദ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 'ഫാഷിസം ഒരു വിചാരണ' വെള്ളിയാഴ്ച വൈകീട്ട് നാലിന് തിക്കോടി ടൗണിൽ നടക്കും. ഇഗ്മ പഠനകേന്ദ്രം ഡയറക്ടർ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. നഗരസഭ ഓഫിസ് വിപുലീകരണത്തിന് ശിലയിട്ടു പയ്യോളി: നഗരസഭ കാര്യാലയം ആധുനികസൗകര്യങ്ങളോടെ വിപുലീകരിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നിർവഹിച്ചു. രണ്ടു കോടി 75 ലക്ഷം രൂപ ചെലവിലാണ് വിപുലീകരണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ പി. കുൽസു അധ്യക്ഷത വഹിച്ചു. സജിനി കോഴിപറമ്പത്ത്, കൂട്രയിൽ ശ്രീധരൻ, എം.വി. സമീറ, ഉഷ വളപ്പിൽ, അഷറഫ് കോട്ടക്കൽ, സബീഷ് കുന്നങ്ങോത്ത്, എൻ.ടി. രാജൻ, പി.ടി. രാഘവൻ, സി.പി. രവീന്ദ്രൻ, കെ. ശശി, കെ.ടി. വിനോദ് എന്നിവർ സംസാരിച്ചു. എൻജിനീയർ അഭിലാഷ് റിപ്പോർട്ട് വായിച്ചു. വൈസ് ചെയർമാൻ മത്തിൽ നാണു സ്വാഗതവും സെക്രട്ടറി പി.ജെ. ജസിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story