Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്താരാഷ്​ട്ര അബാകസിന്...

അന്താരാഷ്​ട്ര അബാകസിന് അനവദ്യയും

text_fields
bookmark_border
പേരാമ്പ്ര: സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര അബാകസ് മത്സരത്തില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര സ്വദേശിനിയായ അനവദ്യ ആര്‍. രാജേഷ് അര്‍ഹയായി. ഫെബ്രുവരി 18ന് ചെന്നൈയില്‍ നടന്ന അഖിലേന്ത്യ അബാകസ് മത്സരത്തില്‍ വിജയിച്ചാണ് അനവദ്യ ദക്ഷിണാഫ്രിക്കയിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ േയാഗ്യത നേടിയത്. പേരാമ്പ്ര കല്ലൂര്‍ കെ.കെ.എം.എൽ.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനവദ്യ. ജൈവ ഇടവിളകൃഷി നടീല്‍ ഉദ്ഘാടനം പേരാമ്പ്ര: കൂത്താളി വനിത സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തില്‍ തണ്ടോറപ്പാറ വളയംകണ്ടത്ത് ആരംഭിക്കുന്ന ജൈവ ഇടവിളകൃഷി നടീല്‍ ഉദ്ഘാടനം സംഘം പ്രസിഡൻറ് റീജ രവീന്ദ്രന്‍ നിര്‍വഹിച്ചു. രണ്ടേക്കറോളം വരുന്ന തെങ്ങിന്‍തോപ്പില്‍ ചേന, ചേമ്പ്, പഴയകാല കൃഷികളായ കാച്ചില്‍, കണ്ടിക്കിഴങ്ങ് എന്നിവ കൃഷിചെയ്യുന്നു. സംഘം ഡയറക്ടര്‍ കെ.കെ. ഫാത്തിമ അധ്യക്ഷത വഹിച്ചു. തണ്ടോറ ഉമ്മര്‍, കെ.സി. പ്രേമദാസന്‍, സൂപ്പിഹാജി തണ്ടോറ, എം.ജി. ഗോപാലകൃഷ്ണന്‍, പി.സി. ഗോപാലകൃഷ്ണന്‍, പി.സി. ഗോപിനാഥന്‍, എം.കെ. അമ്മദ്കുട്ടി, എ.കെ. മുരളീധരന്‍, കെ.സി. സുരേഷ്, എന്‍.കെ. പ്രകാശന്‍, കുഞ്ഞമ്മദ് താനിയോട്ട്, കെ.കെ. ശാന്ത, കെ.വി. മധുസൂദനന്‍ , ടി.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി പി.പി. ജീന റാണി സ്വാഗതവും രഞ്ജിനി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ െഡവലപ്‌മ​െൻറ് പ്രോഗ്രാം പേരാമ്പ്ര: പേരാമ്പ്ര സര്‍ക്കാര്‍ കരിയര്‍ െഡവലപ്‌മ​െൻറ് സ​െൻറര്‍ നടത്തുന്ന കമ്പനി കോര്‍പറേഷന്‍ അസിസ്റ്റൻറ് ഗ്രേഡ് പരീക്ഷ പരിശീലനം, പ്രഫഷനല്‍ ബിരുദധാരികള്‍ക്കുള്ള ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ െഡവലപ്‌മ​െൻറ് പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ഡോ. കെ. അരുണ്‍ലാല്‍ , മോഹന്‍ ലൂക്കോസ്, സി.ജി. സാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story