Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി.കെ. വിനോദിനുള്ള...

വി.കെ. വിനോദിനുള്ള പൗരസ്വീകരണം യു.ഡി.എഫ് ബഹിഷ്കരിക്കും

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിനുള്ള പൗരസ്വീകരണം ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വയോജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾക്ക് ലഭിച്ച പ്രത്യേക അംഗീകാരമാണ് വി.കെ. വിനോദിന് ലഭിച്ചത്. മറിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡൻറിനുള്ള അവാർഡാണന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ പദ്ധതിയാകട്ടെ യു.ഡി.എഫ് നേതാക്കളുടെ സ്പോൺസർഷിപ്പിൽ നടന്നതാെണന്ന് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കാരശ്ശേരി പഞ്ചായത്ത് അഴിമതിയിൽ മുങ്ങി, വികസനം നിശ്ചലമായിരിക്കെയാണ് സ്വീകരണ മാമാങ്കമെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വെറും 37 ശതമാനമാണ് മാർച്ച് രണ്ടുവരെയും പദ്ധതി വിഹിതത്തിൽനിന്ന് ചെലവഴിച്ചതെന്നും വികസനരാഹിത്യം ഉയർത്തിപ്പിടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.ടി. അഷ്റഫ്, സലാം തേക്കുംകുറ്റി, എം.ടി. സെയ്ദ് ഫസൽ, സത്യൻ മുണ്ടയിൽ, ചാലൂളി അബൂബക്കർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story