Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:44 AM IST Updated On
date_range 2 March 2018 10:44 AM ISTമിഠായിതെരുവിെൻറ പുതുമയിലലിഞ്ഞ് നഗരവും കണ്ട് അവർ മടങ്ങി
text_fieldsbookmark_border
പന്തീരാങ്കാവ്: രോഗങ്ങൾ തീർത്ത പരിമിതിയിൽ വീടിെൻറ അകത്തളങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ടവർക്ക് ആശ്വാസമായി നഗര യാത്ര. പെരുമണ്ണ ഗ്രാമപഞ്ചായത്തും പാലിയേറ്റിവ് കെയറും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്കമായി ഒരുക്കിയ സാന്ത്വനയാത്ര ഗ്രാമപഞ്ചായത്തിലെ മുപ്പതോളം രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഏറെ ആശ്വാസമാണ് പകർന്നത്. വീൽചെയറുകളും മറ്റ് സൗകര്യങ്ങളുമൊരുക്കി വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് പെരുമണ്ണയിൽ നിന്ന് യാത്ര തുടങ്ങിയത്. കെ.എസ്.ആർ.ടി.സി എ സി ബസ് വാടകക്കെടുത്തായിരുന്നു യാത്ര. അകമ്പടിയായി മിനിലോറിയിൽ ജനറേറ്ററും സൗണ്ട് സിസ്റ്റവും കരുതിയിരുന്നു. സരോവരത്താണ് ആദ്യമെത്തിയത്. തുടർന്ന് അഞ്ച് മണിയോടെ എസ്.എം സ്ട്രീറ്റിലെ എസ്.കെ. സ്ക്വയറിലും ബീച്ചിലും കരോക്കെ സംഗീതത്തിെൻറ അകമ്പടിയിലൊരുക്കിയ സംഗീതസദ്യ കൂടി ആസ്വദിച്ചാണ് യാത്ര അവസാനിപ്പിച്ചത്. വർഷങ്ങളായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞോലൻ (85), സൗമിനി (64), വാസു (80) തുടങ്ങി പലർക്കും നഗരത്തിെൻറ പുതുമോടി ഏറെ കൗതുകം പകർന്നു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, പഞ്ചായത്ത് അംഗങ്ങളായ എം.എ പ്രതീഷ്, ടി. നിസാർ, കെ.പി. റുഹൈമത്ത്, വി.പി. ബാലകൃഷണൻ, ഡോ. ഷീബ, പാലിയേറ്റിവ് പ്രവർത്തകരായ സിന്ധു, എം. സതീഷ്ചന്ദ്രൻ, വി.പി. അസീസ്, ഇംതിയാസ്, അബ്ദുൽ ലത്തീഫ്, കെ.ഇ. റിയാസ്, ചെറുകയിൽ മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story